അട്ടപ്പാടിയിലെ കാട്ടാന ആക്രമണം.

അട്ടപ്പാടിയിലെ കാട്ടാന ആക്രമണം.

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ബൈക്ക് യാത്രികനായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ.

ഇന്നലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ ശാന്തകുമാർ എന്ന യുവാവ് മരിച്ചത്.

ശാന്തകുമാറിന്റെ കുടുംബത്തിന് എത്രയും പെട്ടന്ന് നഷ്ടപരിഹാരം നൽകണമെന്നും ആനയെ പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം.

നാട്ടുകാരും വിവിധ രാഷ്ട്രിയ പാർട്ടികളും ചേർന്ന് ചിന്നത്തടകാം – മണ്ണാർക്കാട് റോഡ് പൂർണമായും ഉപരോധിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഒരു വർഷത്തിനിടെ കാട്ടാന ആക്രമണത്തിൽ പ്രദേശത്ത് നാലു പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top