എരുമേലി : മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്‌താഹയജ്‌ഞം തുടങ്ങി.
കൊല്ലം സൃഷ്ടി ഫൗണ്ടേഷൻ ചെയർമാൻ കായമഠം അഭിലാഷ് നാരായണനാണ് യജ്ഞാചാര്യൻ.
യജ്ഞഹോതാവ് ഉല്ലാസ് ഉണ്ണികൃഷ്ണനും യജ്ഞപൗരാണികർ അഭിലാഷ് മാറാനാട് , വിനോദ് തൊടിയൂർ, ചന്ദ്രശേഖരൻ കുളക്കട , സുധാകരൻ മലനട എന്നിവരുമാണ്.
എട്ടിന് രാവിലെ 11 : 00ന് ഉണ്ണിയൂട്ട് , ഒൻപതിന് രാവിലെ 9 : 00ന് യജ്ഞവേദിയിൽ മൃത്യുഞ്ജയ ഹോമം.
ക്ഷേത്ര സന്നിധിയിൽ നെയ്‌വിളക്ക് 10 : 30ന് ഗോവിന്ദ പട്ടാഭിഷേകം.
വൈകിട്ട് 5 : 30ന് സമൂഹ വിദ്യാഗോപാല മന്ത്രാർച്ചന എന്നിവ നടക്കും.
പത്തിന് രാവിലെ 9 : 00ന് ദേവീനടയിൽ നാരങ്ങാവിളക്ക് 10 : 00ന് രുഗ്മിണീ സ്വയംവര ഘോഷയാത്ര.
11 : 00ന് രുഗ്മിണീ സ്വയംവരം.
വൈകിട്ട് 5 : 00ന് സർവൈശ്വര്യ പൂജ.
പതിനൊന്നിന് രാവിലെ 9 : 00 മണിക്ക് നവഗ്രഹപൂജ.
സമാപന ദിവസമായ 12 : 00ന് രാവിലെ 8 : 30 ന് ക്ഷേത്രസന്നിധിയിൽ വിഷ്ണുസഹസ്രനാമാർച്ചന .
11 : 00ന് യജ്ഞവേദിയിൽ മഹാകലശം എന്നിവ നടക്കും.
യജ്ഞ നടത്തിപ്പിന് കെ കെ മോഹനദാസൻ നായർ കിഴക്കേൽ ( പ്രസിഡന്റ് ), കെ ജി സന്തോഷ് ( ജനറൽ സെക്രട്ടറി ) സി ആർ അശോകൻ , ടി എം വിനോദ്‌കുമാർ ( വൈസ് പ്രസിഡന്റുമാർ ), അനിൽ കുമാർ എൻ കെ , ഗണേശൻ പി ശാന്തകുമാരി (സെക്രട്ടറിമാർ ), അജി ഇരുപൂളുംകാട്ടിൽ ( ട്രഷറർ ) എന്നിവർ നേതൃത്വം നൽകുന്നു.
