സംസ്ഥാനങ്ങൾ കനത്ത നഷ്ടപരിഹാരം നൽകേണ്ടിവരും
ന്യൂഡൽഹി : തെരുവുനായ ആക്രമണങ്ങളിൽ ഒന്നും ചെയ്യാതിരിക്കുന്ന സംസ്ഥാനങ്ങൾ കനത്തപിഴ നൽകേണ്ടി വന്നേക്കാമെന്ന മുന്നറിയിപ്പുമായി സുപ്രീംകോടതി. നായകൾക്ക് തെരുവിൽ തീറ്റകൊടുക്കുന്നവരെയും ഉത്തരവാദികളാക്കുമെന്നും വീട്ടിൽക്കൊണ്ടുപോയി ഭക്ഷണം കൊടുത്തുകൂടേയെന്നും കോടതി ചോദിച്ചു. കുട്ടികൾക്കും പ്രായമായവർക്കും നേരേയുള്ള നായകളുടെ ഓരോ കടിക്കും മരണത്തിനും പരിക്കിനും സംസ്ഥാനങ്ങൾ വലിയ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും തെരുവുനായ വിഷയത്തിൽ വാദത്തിനിടെ ജസ്റ്റിസ് വിക്രംനാഥ്, സന്ദീപ് മേത്ത, എൻ വി അഞ്ജാരിയ എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഹർജി ജനുവരി 20-ന് വീണ്ടും പരിഗണിക്കും. നായപ്രേമികൾക്കായി നീണ്ട അഭിഭാഷകനിര […]



