തരിപ്പണമായി പഴയഉച്ചക്കട റോഡ് സർവീസ് നിറുത്തി ആനവണ്ടി

തരിപ്പണമായി പഴയഉച്ചക്കട റോഡ് സർവീസ് നിറുത്തി ആനവണ്ടി

പാറശാല : കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പൈപ്പുകൾ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധം ശക്തം. കാരോട് ഗ്രാമപഞ്ചായത്തിലെ പഴയ ഉച്ചക്കട – പൊഴിയൂർ റോഡാണ് കുഴിച്ച് കുളമായി കിടക്കുന്നത്. റോഡിന്റെ ശോചനീയാവസ്ഥ കാരണം, ഇതുവഴിയുള്ള ബസ് സർവീസും നിറുത്തലാക്കിയിരിക്കുകയാണ്.

ജലജീവൻ പദ്ധതിപ്രകാരം മൂന്ന് വർഷങ്ങൾക്ക് മുൻപാണ് പഴയഉച്ചക്കടയിൽ നിന്ന് കടലിക്കുളം വഴി പൊഴിയൂരിലേക്കുള്ള ഒരു കിലോമീറ്ററോളം റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് ലൈനുകൾ സ്ഥാപിച്ചത്.

റോഡിന്റെ പകുതിയോളം ഭാഗം വെട്ടിപ്പൊളിച്ച് പൈപ്പുകൾ സ്ഥാപിച്ചിട്ട് മണ്ണിട്ട് മൂടിയെന്നല്ലാതെ ടാർ ചെയ്ത് റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് വാട്ടർ അതോറിട്ടി, പി ഡബ്ളു.ഡി അധികൃതരോ ഇതുവരെ തയാറായിട്ടില്ല. എത്രയും വേഗം റോഡ് നന്നാക്കി തങ്ങളുടെ യാത്രാദുരിതം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

Back To Top