കെഎസ്ആർടിസി ബസും ക്രെയിനും കൂട്ടിയിടിച്ച് അപകടം
നെടുമങ്ങാട് : കരകുളം ഏണിക്കരയിൽ കെഎസ്ആർടിസി ബസും ക്രെയിനും അപകടം. തിരുവനന്തപുരത്തുനിന്നു വിതുരയിലേക്കു പോയ കെഎസ്ആർടിസി ബസാണ് അപകടത്തിൽ പെട്ടത്. വഴയില പഴകുറ്റി നാലുവരി പാത നവീകരണത്തിന്റെ ഭാഗമായി നടക്കുന്ന ജോലികൾക്കിടെയാണ് ക്രയിനുമായി കെഎസ്ആർടിസി ബസ് ഇടിച്ചത്. വഴയിലക്കും ഏണിക്കരയ്ക്കും ഇടയ്ക്കുള്ള ചെറുവളവിലാണ് അപകടം നടന്നത്. ക്രയിനിന്റെ നീളമുള്ള ഭാഗം കെഎസ്ആർടിസി ബസിന്റെ മുൻവശത്തെ ഗ്ലാസിൽ തട്ടുകയായിരുന്നു. ഇതേ തുടർന്നു കെഎസ്ആർടിസി ബസിന്റെ ഗ്ലാസ് തകർന്നു. ക്രെയിൻ ചെറിയ കുഴിയിലേക്കു മറിഞ്ഞുവീഴുകയും ചെയ്തു. യാത്രക്കാർക്ക് വലിയ പരിക്കില്ല. […]



