ഫെബ്രുവരി ഒൻപതുമുതൽ ടിക്കറ്റ് നിരക്ക് വർധിച്ചേക്കും
ബെംഗളൂരു : ഒരു വർഷത്തിന് ശേഷം ബെംഗളൂരുവിലെ നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് വീണ്ടും വർധിപ്പിക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ( ബിഎംആർസിഎൽ ) ഒരുങ്ങുന്നു. ഫെബ്രുവരി ഒൻപതുമുതൽ ടിക്കറ്റ് നിരക്ക് അഞ്ച് ശതമാനം വർധിപ്പിച്ചേക്കും. ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് ബിഎംആർസിഎല്ലിൻ്റെ നടപടി. പുതുക്കിയ നിരക്ക് സംബന്ധിച്ച വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിച്ചേക്കും. നിലവിൽ ബെംഗളൂരു മെട്രോയുടെ കുറഞ്ഞ നിരക്ക് 10 രൂപയും കൂടിയ നിരക്ക് 90 രൂപയുമാണ്. ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ ശുപാർശ […]



