ഗവ: ജിഎച്ച്എസ്എസ് ഒന്നാമത്
തിരുവനന്തപുരം : പട്ടം ഗവ :ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന തിരുവനന്തപുരം നോർത്ത് സബ് ജില്ലാ ഫുട്ബോൾ മത്സരത്തിൽ പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം നേടി.
തിരുവനന്തപുരം : പട്ടം ഗവ :ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന തിരുവനന്തപുരം നോർത്ത് സബ് ജില്ലാ ഫുട്ബോൾ മത്സരത്തിൽ പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഒന്നാം സ്ഥാനം നേടി.
വെള്ളിനേഴി അടക്കാപുത്തൂർ മേരാ യുവ ഭാരത് പാലക്കാടിൻ്റെയും അടക്കാപുത്തൂരിലെ യുവശക്തി ആർട്ട്സ് & സ്പോർട്ട്സ് ക്ലബി ആഭിമുഖ്യത്തിൽ ദേശീയ ഹിന്ദി ദിനാചരണം നടത്തി. യുവജനതയിലും വിദ്യാർത്ഥികളിലും ദേശീയ ബോധം വളർത്തി രാഷ്ട്രത്തിൻ്റെ അഖണ്ഡതയ്ക്ക് ശക്തി പകരുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഹിന്ദി ദിനാചരണത്തിൻ്റെ ഉദ്ലാടനം ഹിന്ദി അധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുകൂടിയായ ഡോ. കെ അജിത് നിർവ്വഹിച്ചു. ക്ലബ് പ്രസിഡന്റ് ടി . നീരജ് അധ്യക്ഷത വഹിച്ചു. ഹിന്ദി പ്രചാരകനും സഹകാരിയും മലബാർ സൗഹൃദവേദി കൺവീനർ […]
കുറവട്ടൂർ ശ്രീ നരസിംഹ മൂർത്തി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം വിപുലമായി സംഘടിപ്പിച്ചു.വിശേഷാൽ പൂജകളോടു കൂടി ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് തുടക്കം കുറിച്ചു.രാവിലെ 6 മണി മുതൽ നാരായണീയ പാരായണവും 9 മണി മുതൽ ഗോപൂജയും നടന്നു. ഉച്ചയ്ക്ക് പ്രസാദഊട്ടിനുശേഷം വൈകുന്നേരം അഞ്ച് മണി മുതൽ ശ്രീ വക്കാല കാവ് ക്ഷേത്രത്തിൽ നിന്നും ശോഭാ യാത്ര സംഘടിപ്പിച്ചു. തുടർന്ന് നിറമാല, ചുറ്റുവിളക്ക് , കുട്ടികളുടെ ഉറി അടി മത്സരം, നൃത്ത നൃത്ത ങ്ങൾ മറ്റു കലാ പരിപാടികൾ നടന്നു. […]
വെള്ളറട : ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് വിഭാഗത്തിൽ നിലവിലുള ഒരുഅക്രഡിറ്റഡ് എഞ്ചിനിയറുടെയും രണ്ട്. അക്രഡിറ്റഡ് ഓവർസിയറുടെയും ഒഴിവിലേക്ക്താ ത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 19 ന് രാവിലെ 10 : 30ന്ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലാണ് ഇന്റർവ്യൂ നടത്തുന്നത്. സിവിൽ, അഗ്രികൾച്ചറൽ എഞ്ചിനയറിംഗ് ഡിഗ്രി, മൂന്നുവർഷംപോളിടെക്നിക് സിവിൽ ഡിപ്ലോമ, രണ്ടുവർഷം ഡ്രാഫ്റ്റ്മാൻ ഡിപ്ലോമ എന്നീ യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്ക് ബയോഡേറ്റ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം ഇന്റർവ്യൂവിൽ പങ്കെടുക്കാം. തൊഴിലുറപ്പ് തദ്ദേശ സ്വയംഭരണ മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യയോഗ്യതയായിരിക്കും. റിപ്പോർട്ടർ : അജയൻ
പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ തിരക്കും ട്രെയിനുകളുടെ യാത്രാ സമയം കുറയ്ക്കാൻ കഴിയുന്ന പാലക്കാട് റെയിൽവേ ബൈപാസ് പദ്ധതി വൈകാതെ യാഥാർഥ്യമാകും. പുതിയ റിപ്പോർട്ടുകളനുസരിച്ച് രണ്ടുമാസത്തിനുള്ളിൽ ദക്ഷിണ റെയിൽവേ ബൈപാസ് പദ്ധതി റെയിൽേ ബോർഡിൻ്റെ അംഗീകാരത്തിനായി സമർപ്പിക്കും. 1.8 കിലോമീറ്റർ നീളമുള്ള റെയിൽവേ ലൈനാണ് പാലക്കാട് റെയിൽവേ ബൈപാസിനായി നിർമിക്കേണ്ടത്. 200 കോടി രൂപയാണ് ഇതിന് പ്രതീക്ഷിക്കുന്ന നിർമാണ ചെലവ്. ബൈപാസ് യാഥാർഥ്യമായാൽ ഷൊർണൂരിൽ നിന്ന് വരുന്ന ട്രെയിനുകൾക്ക് പാലക്കാട് ജങ്ഷനിൽ പോകാതെ തന്നെ പാലക്കാട് ടൗൺ […]
സെലിബ്രിറ്റി ടാഗുണ്ടെങ്കിൽ സോഷ്യൽ ഓഡിറ്റിങിന് വിധയമാക്കപ്പെടും. ദിയയുമായി പ്രണയത്തിലായ നിമിഷം മുതൽ അശ്വിനും നിരന്തരം ഈ ഘട്ടത്തിലൂടെ കടന്നുപോകുന്നുണ്ട്. ദിയയേക്കാൾ ഒരുപക്ഷെ പരിഹാസം ഏറ്റുവാങ്ങുന്നൊരാൾ അശ്വിനാകും.
ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതെന്ന് നടി കരുതുന്ന ഒന്ന് അമ്മ ഓമന കുര്യനാണ്. അമ്മയുടെ ഡാഡിയുടേയും റോൾ മകൾക്ക് വേണ്ടി ഓമന കുര്യൻ ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതൽ താരം സെലിബ്രേറ്റ് ചെയ്യാറുള്ളതും അമ്മയുടെ പിറന്നാളാണ്.
വള്ളികുന്നം : ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വള്ളികുന്നം വില്ലേജിന്റെ വിവിധ സ്ഥലങ്ങളിൽ ശോഭയാത്ര നടന്നു. ശോഭയാത്രയിൽ വിവിധ സ്ഥങ്ങളിൽ ഉറിയടി നടന്നു. നിരവധി കുഞ്ഞങ്ങൾ ഉണ്ണിക്കണ്ണന്റെ വേഷം ധരിച്ചു ശോഭയാത്രയിൽ പങ്ക് കൊണ്ടു. റിപ്പോർട്ടർ-ഉദയകുമാർ വള്ളികുന്നം.
വെള്ളിനേഴി. കുളക്കാട്, കുറുവട്ടൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ക്ഷേത്ര പരിപാലന സമിതിയുടെ ഭക്ഷണ കമ്മിറ്റി കൺവീനറും ഊട്ടുപുര അടുക്കളയിലെ എല്ലാമായിരുന്ന വാരിത്തൊടി മാധവൻകുട്ടിയുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ചു ക്ഷേത്ര പരിപാലന സമിതി പ്രസിഡൻ്റ് സി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽവെള്ളിനേഴി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ കെ അനിൽകുമാർ ആറാം വാർഡ് മെമ്പർ സി രാധാകൃഷ്ണൻ, ക്ഷേത്രം ട്രസ്റ്റ് ബോർഡ് മെമ്പർ പി ഉണ്ണികൃഷ്ണൻ, പി സ്വാമിനാഥൻ , ഒ നാരായണൻകുട്ടി, ടിപി […]
‘നന്മയിൽ ജോൺ ക്വിഹോത്തെ’ എന്ന ഏറെ പ്രത്യേകതകളുള്ള നാടകം ഇന്നും നാളെയുമായി വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വൈകുന്നേരം ആറരയ്ക്ക് രണ്ട് അവതരണങ്ങൾ സംഘടിപ്പിക്കുന്നു.തിയേറ്റർ അക്കാദമി ഫോർ മീഡിയ ആൻഡ് പെർഫോമൻസ് ( തമ്പ് ) അവതരിപ്പിക്കുന്ന ഈ നാടകം യുവ സംവിധായകരിൽ ശ്രദ്ധേയനായ അലിയാർ അലിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. തിയേറ്റർ നടൻ സജിതുളസിദാസ് പ്രധാന കഥാപാത്രമായ ജോണിന് ജീവൻ പകരുന്നു. തമ്പ് ഡയറക്ടർ രാജേഷ് ചന്ദ്രന്റെ നേതൃത്വത്തിൽ ഒരു സംഘം നാടകപ്രവർത്തകർ ഈ അരങ്ങിന് പിന്നിൽ അണിനിരക്കുന്നു.