തിരുവനന്തപുരം : കോർപ്പറേഷൻ സംവരണ മണ്ഡലങ്ങൾ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചതായി തദ്ദേശ സ്വയം ഭരണ വകുപ്പ് (അർബൻ ) ഡയറക്ടറുടെ കാര്യാലയം അറിയിച്ചു.
ഒൻപത് പട്ടിക ജാതി വാർഡുകളും 46 സ്ത്രീ സംവരണ വാർഡുകളുമായിരിക്കും 2025 തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഉണ്ടാവുക എന്ന് ലിസ്റ്റ് പ്രസിദ്ധീകരിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
