മനുഷ്യരില്ലാത്ത ഭൂമിയിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു

മനുഷ്യരില്ലാത്ത ഭൂമിയിലേക്കുള്ള ദൂരം കുറഞ്ഞുവരുന്നു

കുമാർ കലാനന്തമണി

ജീവയോഗ്യമായ വായുവും, വെള്ളവും മണ്ണും കച്ചവടക്കാർ കയ്യടക്കിക്കൊണ്ടിരിക്കുകയാണെന്നും കോട്ടൂളി തണ്ണീർത്തടത്തിലെ അനധികൃത നിർമ്മിതികൾ ഇതിൻ്റെ അവസാനത്തെ ഉദാഹരണമാണെന്നും പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ഗോവ കേന്ദ്രമായി പ്രവർത്തിക്കുന്ന പീസ് ഫുൾ സൊസൈറ്റി സ്ഥാപകനുമായ
കുമാർ കലാനന്തമണി പറഞ്ഞു
കോട്ടൂളി തണ്ണീർത്തട സംരക്ഷണവുമായി ബന്ധപ്പെട്ട് ഗ്രീൻ മൂവ്മെൻ്റ് സംഘടിപ്പിച്ച പഠന സംഘത്തെ നയിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോളവൽക്കരണം, ആഗോള സാമ്പത്തിക മാന്ദ്യം, എന്നിവയിലൂടെ കടന്ന് ലോകം പകർച്ചവ്യാധികളുടെ പിടിയിലമർന്നിട്ടും ലോകത്തിന് തിരിച്ചറിവുണ്ടായിട്ടില്ല.

അടുത്ത ഘട്ടത്തിൽ ഓക്സിജൻ സിലിണ്ടറുകളുമായി മനുഷ്യൻ സഞ്ചരിക്കേണ്ടിവരുമെന്നുo പിന്നീട് മനുഷ്യൻ ഇല്ലാത്ത ഭൂമി എന്ന യാഥാർത്ഥ്യത്തിലേക്കാണ്,പ്രകൃതിയെ ചൂഷണം ചെയ്യുന്ന, ഭൂമിയും വായുവും
വെള്ളവും കൊള്ളയടിക്കുന്നവർ നമ്മെ കൊണ്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടൂളി തണ്ണീർതടത്തിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കപ്പെടണമെന്നുംകുമാർ കലാനന്ദ മണി ആവശ്യപ്പെട്ടു.


റിപ്പോർട്ടർ : Chandran iscra karayad, Villege News ari.

Leave a Reply

Your email address will not be published. Required fields are marked *

Back To Top