കോർപ്പറേഷൻ മേയർ
വി വി രാജേഷ് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആയി സത്യപ്രതിജ്ഞ ചെയ്യുന്നു
വി വി രാജേഷ് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആയി സത്യപ്രതിജ്ഞ ചെയ്യുന്നു
വയനാട് വണ്ടിക്കടവില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി. വയനാട് വന്യജീവി സങ്കേതത്തിലെ WWL 48 എന്ന 14 വയസ്സുകാരനായ കടുവയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായത്. പുല്‍പ്പള്ളിക്കടുത്തുള്ള ദേവര്‍ഗദ്ദ മാടപ്പള്ളി ഉന്നതിയിലെ ഊരുമൂപ്പനെ കൊന്ന കടുവയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ഒന്നരയോടെയാണ് കടുവ കൂട്ടിലായത്. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രായധിക്യമുള്ളതിനാല്‍ കടുവയെ തുറന്നുവിടില്ലെന്ന് വനം വകുപ്പ് അറിയിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ വണ്ടിക്കടവ് വനത്തില്‍ വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ഊരുമൂപ്പനായ മാരനെ കടുവ […]
മുന്‍സിപ്പല്‍ കൗണ്‍സിലുകളിലേയും, കോര്‍പ്പറേഷനുകളിലെയും ചെയര്‍പേഴ്സണ്‍, മേയര്‍ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ 10.30നാണ് ചെയര്‍പേഴ്സണ്‍, മേയര്‍ തെരഞ്ഞെടുപ്പ്. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് ശേഷം 2.30നും നടത്തും. കോര്‍പറേഷനുകളില്‍ വരണാധികാരികളായി ജില്ലാ കലക്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ഒന്നിലധികം സ്ഥാനാര്‍ത്ഥികളുണ്ടെങ്കില്‍ വോട്ടെടുപ്പ് ഓപ്പണ്‍ ബാലറ്റ് മുഖേന ആയിരിക്കും. വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണം. ഏതെങ്കിലും സ്ഥാനത്തേക്ക് ഒരാള്‍ മാത്രമേ മത്സരിക്കുന്നുള്ളൂവെങ്കില്‍ വോട്ടെടുപ്പ് നടത്താതെ തിരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാ […]
ഭാനുമതിഅമ്മപൗഡികോണം വിഷ്ണു നഗർ VNRA 65 ചന്ദനപ്പുറത്ത് വീട്ടിൽ ശ്രീമതി ഭാനുമതിയമ്മ (101) NCC റോഡ് VV നഗർ രേവതിയിൽ വച്ച് നിര്യാതയായി. മക്കൾ. കൃഷ്ണപിള്ള (പരേതൻ) രാധമ്മ ( പരേത) ലളിതമ്മ, സരസമ്മ,ചന്ദ്രൻ നായർ, മോഹനൻ നായർ (പരേതൻ) ഗോപി നായർ( പരേതൻ) ഉണ്ണികൃഷ്ണൻ നായർ, കുമാരൻ (Rtd.KSRTC) കുമാരി, ഉഷാദേവി, ജയ. മരണാനന്തര ചടങ്ങുകൾ ഇന്ന് (26-12-2025) ഉച്ചയ്ക്ക് 12 മണിക്ക് പൗഡികോണം വിഷ്ണു നഗർ വീട്ടിൽ.
കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ സ്‌കിന്‍ ബാങ്കില്‍ ആദ്യ ചര്‍മ്മത്തിന്റെ പ്രോസസിംഗ് ആരംഭിച്ചു. പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ചര്‍മ്മം സംരക്ഷിക്കുന്നത്. മൂന്ന് ആഴ്ചത്തെ കെമിക്കല്‍ പ്രോസസിംഗിന് ശേഷം അത്യാവശ്യമുള്ള രോഗികള്‍ക്ക് പ്ലാസ്റ്റിക് സര്‍ജറിയിലൂടേയും നൂതന സാങ്കേതികവിദ്യയോടെയും ചര്‍മ്മം വച്ച് പിടിപ്പിക്കുന്നു. അപകടത്താലും പൊള്ളലേറ്റും ചര്‍മ്മം നഷ്ടപ്പെട്ടവര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ഇത് അത്യാവശ്യമാണ്. പുതിയ ചര്‍മ്മം പരിക്കേറ്റ ഭാഗത്ത് ഒരു കവചം നല്‍കുന്നു. മാത്രമല്ല അണുബാധ കുറയ്ക്കാനും വേദന കുറയ്ക്കാനും ധാതുനഷ്ടവും ലവണ നഷ്ടവും കുറയ്ക്കാനും […]
തിരുവനന്തപുരം : സസ്പെൻസ് പൊളിച്ചു കൊണ്ട് പുതിയ കോർപ്പറേഷൻ മേയറായി വി വി രാജേഷിനെ ബിജെപി പ്രഖ്യാപിച്ചു. കരിമംവാർഡ് കൗൺസിലർ ആശാനാഥ് ആയിരിക്കും ഡെപ്യൂട്ടി മേയർ.
ബംഗ്ലദേശ് പൗരന് വ്യാജ ഇന്ത്യൻ പാസ്പോർട്ട് നേടാൻ സഹായിച്ച കേസിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. വിറ്റ്ല പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ പ്രദീപ്, വിറ്റ്ലയിൽ താമസമാക്കിയ ബംഗ്ലദേശ് പൗരൻ ശക്തി ദാസ് എന്നിവരാണ് അറസ്റ്റിലായത്. ഇതേ സ്റ്റേഷനിലെ കോൺസ്റ്റബിൾ സാബു മിർസിയുടെ പരാതിയിലാണ് അറസ്റ്റ്. ഈ വർഷമാദ്യം ശക്തി ദാസ് പാസ്പോർട്ടിന് അപേക്ഷിച്ചപ്പോൾ മേൽവിലാസത്തിലെ പ്രശ്നങ്ങൾ കാരണം വെരിഫിക്കേഷൻ ചുമതലയുണ്ടായിരുന്ന സാബു മിർസി നടപടികൾ നിർത്തിവച്ചിരുന്നു. ശക്തി ദാസ് ജൂണിൽ വീണ്ടും അപേക്ഷ നൽകി. സാബു മിർസിയുടെ പേരിൽ […]
ക്രിസ്തുമസ് ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് . യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്. ലോകമെമ്പാടും ഡിസംബർ 25 ആണ് ക്രിസ്തുമസ് ആയി കണക്കാക്കുന്നത്. എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ് ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ […]
ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു. എട്ട് മാസം ഗര്‍ഭിണിയായ യുവതിയോടാണ് പങ്കാളിയുടെ ക്രൂരത. യുവതിയുടെ കൈക്കും കാലിനും പൊള്ളലേറ്റു. കോഴിക്കോട് കോടഞ്ചേരിയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. യുവതിയുടെ പങ്കാളിയായ പെരുവല്ലി സ്വദേശി ഷാഹിദ് റഹ്മാന്‍ മയക്കുമരുന്നിന് അടിമയെന്നാണ് വിവരം. കോടഞ്ചേരി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയതിന് ഇന്നലെ ഷാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ വിട്ടയച്ചു. ഇതിന് ശേഷമാണ് ഷാഹിദ് വീട്ടിലെത്തി യുവതിയെ ആക്രമിച്ചത്. ഒരു വര്‍ഷമായി യുവതിയും […]
നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സര്‍ക്കാര്‍ ബസും കാറുകളും കൂട്ടിയിടിച്ച് വന്‍ അപകടം. കടലൂര്‍ ജില്ലയില്‍ തിട്ടക്കുടിക്ക് സമീപത്ത് ഉണ്ടായ അപകടത്തില്‍ ഒമ്പതു പേര്‍ മരിച്ചു. ടയര്‍ പൊട്ടിത്തെറിച്ച് ബസ് നിയന്ത്രണം വിട്ട് കാറുകളില്‍ ഇടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം.തിരുച്ചിയില്‍നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് തിട്ടക്കുടി എഴുത്തൂരിലെത്തിയപ്പോള്‍ മുന്‍ഭാഗത്തെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ബസ് ഡിവൈഡര്‍ തകര്‍ത്ത് മറികടന്ന് എതിരെ വന്ന രണ്ട് കാറുകളില്‍ ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ രണ്ട് കാറുകളും നിശ്ശേഷം […]