കേരള വിദ്യാഭ്യാസ മാതൃക, പൈതൃകവും നവോത്ഥാനവും തമ്മിൽ ബന്ധിപ്പിക്കുന്നത്; മന്ത്രി വി ശിവൻകുട്ടി.
പൈതൃകവും നവോത്ഥാനവും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കേരളത്തിന്റെ വിദ്യാഭ്യാസ മാതൃകയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.പുന്നമൂട് ഗവ മോഡൽ ഹയർ സെക്കന്ററി സ്കൂളിലേയും കോട്ടുകാൽ എൽ പി സ്കൂളിലെയും വെങ്ങാനൂർ ഗവ മോഡൽ എച്ച് എസ്സ് എസ്സിലെയും വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതുവിദ്യാഭ്യാസ രംഗത്ത് അത്ഭുതങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.പ്രീ പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുന്നു.വിദ്യാഭ്യാസം അറിവിന്റെ കൈമാറ്റമല്ല, വ്യക്തിത്വത്തിന്റെ, സംസ്കാരത്തിന്റെ, സാമൂഹിക വളർച്ചയുടെ അടിസ്ഥാനം കൂടിയാണ്.പൊതുവിദ്യാഭ്യാസ വകുപ്പും […]



