ഗ്രീൻ ലീഫ് റേറ്റിങ്ങിനും ഇക്കോസെൻസ് സ്‌കോളർഷിപ്പിനും തുടക്കമായി
പൊതു-സ്വകാര്യ മേഖല സ്ഥാപനങ്ങളെയും, വിനോദസഞ്ചാര കേന്ദ്രങ്ങളെയും, പൊതുസ്ഥലങ്ങളെയും ശുചിത്വത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തി ഗ്രേഡ് ചെയ്യാനുള്ള ഗ്രീൻ ലീഫ് റേറ്റിങ് സംവിധാനവും സംസ്ഥാനത്തെ വിദ്യാർത്ഥികളിൽ ശുചിത്വ അവബോധം വർദ്ധിപ്പിക്കുന്നതിലേക്കായി ഏർപ്പെടുത്തുന്ന ഇക്കോസെൻസ് സ്‌കോളർഷിപ്പും തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാർലമെന്റററികാര്യ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ബുധനാഴ്ച്ച തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. ഏപ്രിലിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വൃത്തി കോൺക്ലേവിനെ അടിസ്ഥാനപ്പെടുത്തി തയാറാക്കിയ പുസ്തകവും ചടങ്ങിൽ പ്രകാശിപ്പിച്ചു. മാലിന്യ നിർമ്മാർജ്ജന രംഗത്ത് വലിയ പുരോഗതിയാണ് ഉണ്ടായിട്ടുള്ളതെങ്കിലും അതിനനുസരിച്ച് ജനങ്ങളുടെ മനോഭാവത്തിൽ […]



