കേരളം കൊല്ലസംഘത്തിന്റെ കൈയ്യിൽ.
അരിക്കുളം : സംസ്ഥാന ഭരണം നിയന്ത്രിക്കുന്നത് കൊള്ള സംഘം ഈ സംഘസത്തിനെതിരെ പ്രതികരിച്ചാൽ അക്രമിക്കാനുംഇല്ലാതാക്കാനുമുളള ശ്രമം നടക്കുന്നുണ്ടെന്നും യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ പ്രസ്താവിച്ചു. വികസന മുരടിപ്പിനും അഴിമതിയ്ക്കുമെതിരെ അരിക്കുളം UDF കമ്മറ്റി പഞ്ചായത്ത് ഓഫീസിന് മുൻ പിൽ സംഘടിപ്പിച്ച ധർണ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എം ന്റെ നഗരസഭാ കൗൺസിലർ പോലും സ്വർണം തട്ടിപ്പറിയ്ക്കുന്ന നാടായി കേരളം മാറി. ശബരിമലയിലെ സ്വർണം കടത്തിയ പോറ്റിയെ പോറ്റിവളർത്തിയവരിലേക്ക് അന്വേഷണം എത്തിച്ചേരുന്നില്ല […]



