കുളിർമലയിൽ തീപിടിത്തം

പെരിന്തൽമണ്ണ : കുളിർമലയിൽ 30 ഏക്കറിലേറെ സ്ഥലത്തെ പുൽക്കാടുകളും മരങ്ങളും കത്തി നശിച്ചു. ഇന്നലെ ഉച്ചയോടെ പടർന്ന തീ രാത്രി വൈകിയാണ് നിയന്ത്രണ വിധേയമാക്കിയത്. ജനവാസമുള്ള പാതയോരത്തേക്ക് വരെ തീ എത്തിയെങ്കിലും ഫയർ ബെൽറ്റ് തീർത്ത് ഈ ഭാഗങ്ങളെ അധികൃതർ സുരക്ഷിതമാക്കി. മലയ്ക്ക് മുകൾവശത്താണ് വലിയ തോതിൽ അഗ്നിബാധ ഉണ്ടായത്. ഇനിയും താഴെ ഭാഗത്തേക്ക് തീ എത്താനുള്ള സാധ്യത പരിഗണിച്ച് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. അഗ്നിരക്ഷാ സേനാംഗങ്ങൾക്കൊപ്പം പൊലീസും യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ […]

പ്രകൃതിയുടെ സൗന്ദര്യവും ഭക്തിയുടെ ലഹരിയും

വിതുര : പ്രകൃതിയുടെ മാസ്മരിക സൗന്ദര്യവും ഭക്തിയുടെ ലഹരിയും തമ്മിൽ ചേരുന്ന പൊന്മുടി സീതാ തീർഥ കുളത്തിലെ മകരപ്പൊങ്കാല 15 ന് നടക്കും. 14, 15 തീയതികളിലാണ് ഗോത്രാചാര കൊടുതി ഉത്സവം. വന വാസ കാലത്ത് ശ്രീരാമനും സീതാ ദേവിയും പൊന്മുടിയിൽ എത്തി സ്നാനം നടത്തി എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലമാണു സീതാ തീർഥം കാണി, ഗോത്ര വർഗ്ഗക്കാർ പരമ്പരാഗത വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിൽ നടത്തുന്ന ഉത്സവം ജില്ലയിലെ നാനാ ജാതി, മത വിശ്വ വിശ്വാസികളുടെ സംഗമ […]

പണം സർക്കാർ നൽകും

ജയ്‌പൂർ : രാജസ്ഥാനിലെ സർക്കാർ സ്‌കൂളുകളിൽ അസംബ്ലി സമയത്ത് പത്രവായന നിർബന്ധമാക്കി. കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനും പദസമ്പത്ത് മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചത്. സർക്കാർ മാനദണ്ഡപ്രകാരം, സ്‌കൂൾ അസംബ്ലിയിൽ കുറഞ്ഞത് പത്ത് മിനിട്ടെങ്കിലും വിദ്യാർത്ഥികൾ പത്രം വായിക്കണം. ഇതിൽ ദേശീയ, ലോക കാര്യങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഉൾപ്പെടുത്തണമെന്നുമുണ്ട്. കുട്ടികൾക്ക് ലോകവിവരങ്ങളിൽ അറിവുണ്ടാക്കാനും ചെറിയ കുട്ടികൾക്ക് വാർത്തകൾ എങ്ങനെയാണെന്ന് മനസിലാക്കാനും അത് വിശകലനം ചെയ്യാനും ഇതിലൂടെ സഹായകമാകും. ഇത് വിദ്യാർത്ഥികളിലെ സമഗ്ര പുരോഗതിക്ക് സഹായകമാകുമെന്നാണ് പല പഠനങ്ങളും […]

തൃക്കരിപ്പൂരിൽ കേരള കോൺഗ്രസിനെതിരേ പോസ്റ്റർ

കാഞ്ഞങ്ങാട് : നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ സീറ്റിനെ ചൊല്ലി കോൺഗ്രസും കേരള കോൺഗ്രസും (ജോസഫ്) തുറന്ന പോരിൽ. തൃക്കരിപ്പൂർ ഇക്കുറി മറ്റാർക്കും നൽകാനാകില്ലെന്ന് ഡിസിസി നേതൃത്വം പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം നടന്ന ഡിസിസി നേതൃയോഗത്തിലും ഈ തീരുമാനമുണ്ടായി. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം തൃക്കരിപ്പൂർ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം ആവർത്തിച്ചു. ഇതിനിടയിൽ കേരള കോൺഗ്രസ്‌ (ജോസഫ്) വിഭാഗത്തിനെതിരേ യൂത്ത്‌ കോൺഗ്രസിന്റെ പേരിൽ പോസ്റ്ററും പ്രത്യക്ഷപ്പെട്ടു. ‘മുന്നണിയെ ഒറ്റുകൊടുക്കുന്നവർക്ക് തൃക്കരിപ്പൂരിൽ സീറ്റില്ല’, ‘ഓട്ടോയിൽ […]

ഗതാഗതനിയന്ത്രണം

തിരുവനന്തപുരം : കേരളത്തിൽ 2026 നിയമസഭാ തെരഞ്ഞെടുപ്പിന്റെ എൻഡിഎ പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ കേരളത്തിലെത്തും. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അമിത് ഷാ നിർവഹിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതെസമയം തിരുവനന്തപുരം നഗരത്തിൽ കർക്കശമായ ഗതാഗത നിയന്ത്രണങ്ങൾ കൊണ്ടുവരും. ഇന്നും നാളെയും നിയന്ത്രണങ്ങളുണ്ടായിരിക്കും. തിരുവനന്തപുരം നഗരത്തിൽ 10.01.2026 തീയതി രാത്രി 7.00 മണി മുതൽ 11.30 മണി വരെയും 11.01.2026 തീയതി രാവിലെ 07.00 മണി […]

സ്കൂൾ ബാഗിന് ഭാരക്കൂടുതൽ

സ്കൂൾബാഗിന്റെ ഭാരക്കൂടുതൽ വിദ്യാർഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പഠനറിപ്പോർട്ട്. ബുദ്ധിമുട്ടൊഴിവാക്കാൻ പഠനപരിഷ്കാരത്തിനാണ് പൊതുവിദ്യാഭ്യാസവകുപ്പിനുകീഴിലെ എൻ സി ഇ ആർ ടിയുടെ ഗവേഷണപഠനത്തിലെ ശുപാർശ. മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരമായിരുന്നു പഠനം. ബാഗിന്റെ ഭാരം കുട്ടികളുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കൂടരുതെന്നാണ് എൻ സി ഇ ആർ ടിയുടെ സ്കൂൾബാഗ് നയത്തിലെ നിർദേശം.

കിടുകിടാ വിറപ്പിച്ച കടുവ കൂട്ടിൽ വീണു

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവിൽ നാലു പശുക്കളെ അക്രമിച്ചുകൊന്ന കടുവ വനം വകുപ്പ് വെച്ച കൂട്ടിൽ വീണു. 10 വയസ്സ് തോന്നിക്കുന്ന ആൺകടുവയാണ് രാത്രി 11.30തോടെ വനം വകുപ്പിന്റെ കൂട്ടിൽ അകപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടനെതന്നെ കടുവയെ വയനാട് കുപ്പാടി കടുവാ സങ്കേതത്തിലേക്ക് കൊണ്ടുപോയി.

ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് ചെള്ളുപനി

കൊയിലാണ്ടി : നഗരസഭയിലെ പത്താം വാർഡ് പാവുവയലിൽ കഴിഞ്ഞദിവസം മരിച്ച സ്ത്രീക്കു ചെള്ളുപനി സ്ഥിരീകരിച്ചു. ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. ഡിഎംഒയുടെ നിർദേശപ്രകാരം നഗരസഭയുടെ നേതൃത്വത്തിൽ പൊതുജനാരോഗ്യ വിഭാഗം പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. മരിച്ച രോഗിയുടെ വീടിന്റെ പരിസരത്തുള്ള കുറ്റിക്കാടുകളുള്ള സ്ഥലങ്ങളും സമീപ പ്രദേശങ്ങളിലും ശുചീകരിച്ചു. എലികളുടെ ശരീരത്തിൽ നിന്നു സാംപിൾ പരിശോധനയ്ക്കു ശേഖരിച്ചു. ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫിസർ കെ പി റിയാസ്, തിരുവങ്ങൂർ സിഎച്ച്സി ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ […]

സ്വർണ്ണക്കൊള്ള ഇ ഡി കേസ് രജിസ്റ്റർ ചെയ്തു

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇഡി ജോയിൻ്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഒറ്റ കേസ് ആയിട്ടായിരിക്കും അന്വേഷണം നടക്കുക. ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതികളാക്കിക്കൊണ്ടാവും ഇഡി അന്വേഷണം നടക്കുക.

ഗുജറാത്തിലെ രാജ്കോട്ടിൽ ഭൂചലനം

ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച പുലർച്ചെ വരെ തുടർച്ചയായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിലെ ‘മൈനോർ’ അല്ലെങ്കിൽ ‘മൈനർ’ വിഭാഗത്തിലാണ് എല്ലാ ഭൂകമ്പങ്ങളും ഉണ്ടായത്, ജീവഹാനിയോ സ്വത്തുനാശമോ റിപ്പോർട്ട് ചെയ്തിട്ടില്ല. വെറും 12 മണിക്കൂറിനുള്ളിൽ ഒമ്പത് ഭൂകമ്പങ്ങൾ രേഖപ്പെടുത്തി. ആദ്യത്തെ ഭൂകമ്പം വ്യാഴാഴ്ച രാത്രി 08:43 ന് അനുഭവപ്പെട്ടപ്പോൾ, അവസാനത്തേത് വെള്ളിയാഴ്ച രാവിലെ 08:34 ന് രേഖപ്പെടുത്തി.

Back To Top