ഭൂട്ടാന് വാഹനങ്ങള്‍ വാങ്ങിയവരെ തേടി കസ്റ്റംസ്
ഭൂട്ടാന് വഴി ആഡംബര കാറുകള്‍ നികുതി വെട്ടിച്ച് ഇന്ത്യയിലെത്തിച്ച് മറിച്ചുവില്‍ക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്ന് കസ്റ്റംസ് രാജ്യവ്യാപകമായി നടത്തുന്ന ഓപ്പറേഷന് നുംഖൂറിന്റെ ഭാഗമായി മലയാളത്തിലെ യുവനടന്മാരായ ദുല്‍ഖര്‍ സല്മാന് പൃഥ്വിരാജ് സുകുമാരന്‍ എന്നിവരുടെ വീടുകളില്‍ കസ്റ്റംസ് പരിശോധന നടത്തുന്നു. കൊച്ചി, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി 30 ഇടങ്ങളിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. നടന് പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്ടിലും ദുല്‍ഖര്‍ സല്‍മാന്റെ പനംപള്ളിനഗറിലുള്ള വീട്ടിലുമാണ് പരിശോധന നടക്കുന്നത്. പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയെങ്കിലും […]



