ഹോട്ടലുകളിലെ നേർച്ചപ്പെട്ടിയിലെ പണം മോഷണം നേർച്ചയാക്കിയ പ്രതി പിടിയിൽ.

ഹോട്ടലുകളിലെ നേർച്ചപ്പെട്ടിയിലെ പണം മോഷണം നേർച്ചയാക്കിയ പ്രതി പിടിയിൽ.

മോഷ്ടിച്ച 48 ഹോട്ടലുകളുടെ ലിസ്റ്റ് പ്രതി തന്നെ എഴുതി സൂക്ഷിച്ചത് പോലീസ് കണ്ടെടുത്തു . മോഷണം നടത്തുന്നത് പെട്ടിയടക്കം.

കോഴിക്കോട് : അരീക്കാട് ഹോട്ട് ബേക്ക് എന്ന ഹോട്ടലിന്റെ ക്യാഷ് കൌണ്ടറിൽ വെച്ചിരുന്ന പണം അടങ്ങിയ നേർച്ച പെട്ടി(ചാരിറ്റി ബോക്സ്‌) മോഷണം ചെയ്ത കേസിലെ , പ്രതി തൃശ്ശൂർ ജില്ല ചാഴുർ സ്വദേശി തേക്കിനിയേടത്തു സന്തോഷ്‌ കുമാറിനെയാണ് ഫറോക്ക് എ സി പി സ്‌ക്വാഡും നല്ലളം പോലീസും ചേർന്ന് പിടികൂടിയത്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇന്നലെ അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാസം 23 ആം തിയ്യതി രാവിലെ നല്ലളം അരിക്കാട് അങ്ങാടിയിൽ പ്രവർത്തിച്ചു വരുന്ന “ഹോട്ട് ബേക്ക് ” ഹോട്ടലിൽ കയറി, പ്രതി ചായ കുടിച്ച ശേഷം ക്യാഷ് കൌണ്ടറിൽ അളൊഴിഞ്ഞ തക്കം നോക്കി, ചായ കുടിച്ച പണം ചില്ലറയായി നൽകുകയും, തത്സമയം ക്യാഷ് കൌണ്ടറിലെ ആൾ ചില്ലറ എണ്ണി തിട്ടപ്പെടുത്തുന്ന തിനിടെ പ്രതി വിദഗ്ധമായി ക്യാഷ് കൌണ്ടറിനു മുകളിൽ വെച്ച ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ പണം അടങ്ങിയ ബോക്സ്‌ കൈക്കലാക്കുക യുമായിരുന്നു. കസ്റ്റഡിയിൽഎടുത്ത പ്രതിയെ തുടർന്നു ചോദ്യം ചെയ്തതിൽ നിന്നും, പ്രതി കേരളത്തിലെ വിവിധ ജില്ലകളിലായി സമാന രീതിയിലുള്ള 13 കുറ്റകൃത്യങ്ങൾ നടത്തിയതിനു കേസുകൾ നിലവിലുള്ളതായി അറിയാൻ കഴിഞ്ഞു.

കൂടാതെ കഴിഞ്ഞ മാസം,പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ പുത്തൂർമഠത്തിലുള്ള ബിന്ദു ഹോട്ടലിലും സമാന രീതിയിൽ മോഷണം നടത്തിയതിന് കേസ് നിലവിലുണ്ട്.

പ്രതി ഇതുവരെ മോഷണം നടത്തിയ കടകളുടെ ലിസ്റ്റ് സ്വന്തമായി എഴുതി സൂക്ഷിച്ചത് പ്രതിയുടെ അന്തിക്കാട് ചാഴൂരിൽ നിന്നും പോലീസ് കണ്ടെടുത്തു.

ഒരു തവണ മോഷണം നടത്തിയ കടയിൽ പിന്നീട് അബദ്ധത്തിൽ കയറി കുടുങ്ങാതിരിക്കാനാണ് താൻ ഇങ്ങനെ ചെയ്യുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
തന്റെ കൈവശം എപ്പോഴും കൂടെ കൊണ്ട് നടക്കുന്ന പ്ലാസ്റ്റിക് സഞ്ചി മറയാക്കിയാണ് ഇയാൾ മോഷണം നടത്തുന്നത്.

പ്രതിയെ നല്ലളം Inspector സുമിത്കുമാർ ചോദ്യം ചെയ്തു.
SI സുനിൽ കുമാർ അറസ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി.

ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗങ്ങൾ ആയ എസ് ഐ സുജിത് പി സി, എ എസ് ഐ അരുൺകുമാർ, എസ് സി പി ഒ മാരായ അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, വിനോദ് ഐ ടി, സി പി ഒ മാരായ സുബീഷ് വെങ്ങേരി, അഖിൽ ബാബു, നല്ലളം പോലീസ് സ്റ്റേഷനിലെ എസ് സി പി ഒ സനത്റാം, സി പി ഒ അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നവർ.

റിപ്പോർട്ടർ : അനീഷ് അരീക്കോട്.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top