ശൗര്യ ചക്ര സുജിത്ബാബു അനുസ്മരണം

ശൗര്യ ചക്ര സുജിത്ബാബു അനുസ്മരണം

നൂറനാട്: ജമ്മു കാശ്മീരിലെ പൂഞ്ചിൽ തീവ്രവാദികളുമായുള്ള ഏറ്റമുട്ടലിൽ വീരമൃത്യു പ്രാപിച്ച സൈനികൻ ശൗര്യ ചക്ര ബഹുമതി നൽകി രാഷ്ട്രം ആദരിച്ച സുജിത് ബാബുവിന്റെ 17 മത് വീരമൃത്യു വാർഷിക ആചരണം ആലപ്പുഴ നൂറനാട് സ്മൃതി മണ്ഡപത്തിൽ നടന്നു. ആദരവ് അർപ്പിക്കാൻ സൈനികർ ഡെപ്യൂട്ടി കമാണ്ടന്റ് മനോജിന്റെ നേതൃത്വത്തിൽ എത്തി. സമീപ സ്കൂളുകളിലെ എൻ.സി. സി, സ്കൗട്ട് വിദ്യാത്ഥികൾക്കൊപ്പം വിരമിച്ച സൈനികരും പുഷ്പാർച്ചന നടത്താൻ എത്തി.

ശൗര്യ ചക്ര സുജിത് ബാബു സ്മാരക ട്രസ്റ്റ് സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സമർത്ഥരായ വിദ്യാർത്ഥികൾക്കും ഏഴ് വൻകരകളിലേയും ഉയർന്ന പർവ്വതങ്ങൾ കീഴടക്കിയ ഒരേയൊരു മലയാളി ഷേയ്ക്ക് ഹസൻ ഖാൻ ഉൾപ്പെടെ വിവിധ രംഗങ്ങളിൽ പേരെടുത്തവർക്കും ട്രസ്റ്റ് പ്രഖ്യാപിച്ച പുരസ്കാരങ്ങൾ സമ്മാനിച്ചു.

ശൗര്യ ചക്ര സുജിത് ബാബുവിന്റെ പിതാവ് വിജയകുമാർ, അമ്മ രാധാമണിയമ്മ, സഹോദരി അഷിത,സായ് രാജ്, ദേവ് കൃഷ്ണ,ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി വിജയ ചന്ദ്രൻ ഉണ്ണിത്താൻ, റിട്ട. മേജർ ഹരികുമാർ, കേണൽ വി.വിനോദ്, നൂറനാട് HSS ഹെഡ് മാസ്റ്റർ ജെ. ഹരീഷ് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ്, NCC ഓഫീസർ ടി.ജെ കൃഷ്ണകുമാർ, രാജീവ് വേണാട്, സി.ജെ അജിത് കുമാർ, ജി. പ്രവീൺ, ട്രസ്റ്റ് സെക്രട്ടറി
എ.മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top