MC റോഡിൽ റൂട്ട് ക്രമീകരണം.

MC റോഡിൽ റൂട്ട് ക്രമീകരണം.

തിരുവനന്തപുരം : വെമ്പായം ഭാഗത്ത്‌ നിന്ന് വരുന്ന ബസ്സുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ എല്ലാം ഇനി മുതൽ തൈക്കാട് സിഗ്നലിൽ നിന്ന് സമന്വയാനഗർ വഴി പാറക്കൽ – പാക്കിസ്ഥാൻമുക്ക് എത്തി അവിടെ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മുക്കുന്നൂർ എത്തി അവിടെ നിന്ന് വലത്തേക്ക് തിരിഞ്ഞ് ത്രിവേണി ജങ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ആലന്തറ എത്തി അവിടെ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് MC റോഡിൽ പ്രവേശിച്ചു സർവീസ് നടത്തണമെന്ന് അധികൃതർ അറിയിച്ചു.
വെമ്പായം ഭാഗത്തു നിന്ന് വരുന്ന വണ്ടികൾ ഒരു കാരണവശാലും പാലാങ്കോണം വഴി വരരുത്. ഈ റോഡ് ഇനി മുതൽ ഒൺ വേ ആയിരിക്കും.
കിളിമാനൂർ – കാരേറ്റ് ഭാഗത്തു നിന്ന് വരുന്ന എല്ലാ ബസ്സുകളും പോലിസ് സ്റ്റേഷന്റെ എതിർവശം ഉള്ള റോഡിൽ നിന്ന് തിരിഞ്ഞ് നിർബന്ധമായും KSRTC വെഞ്ഞാറമൂട് ഡിപ്പോയിൽ എത്തി നാഗരുകുഴി വഴി പിരപ്പൻകോട് വഴി സർവീസ് നടത്തണം.
ഡിപ്പോയിൽ കയറാതെ വഴിയിൽ ആളിറക്കി പോകുന്ന ബസുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണ്.
വെഞ്ഞാറമൂട് നിന്നുള്ള മുതുവിള ബസ്സുകൾ ഇനി മുതൽ വെഞ്ഞാറമൂട് – മുക്കുന്നൂർ – ത്രിവേണി – ആലന്തറ വഴി MC റോഡിൽ പ്രവേശിച്ച ശേഷം മാത്രമായിരിക്കും സർവീസ് നടത്തുക.
വെഞ്ഞാറമൂട് നിന്നുള്ള കിഴക്കേകോട്ട ബസ്സുകൾ ഇനി മുതൽ വെഞ്ഞാറമൂട് കുന്നിൽ ഹൈപ്പർ മാർക്കറ്റിന്റെ മുന്നിൽ ആയിരിക്കും സർവീസ് തുടങ്ങുക.
രാവിലെ ആദ്യത്തെ ട്രിപ്പ് മാത്രം വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്ന് തുടങ്ങും, പിന്നീട് ഉള്ള ട്രിപ്പുകൾ എല്ലാം കുന്നിൽ ഹൈപ്പർ മാർക്കറ്റിന്റെ മുന്നിലുള്ള താൽകാലിക സ്റ്റോപ്പിൽ നിന്നായിരിക്കും സർവീസ് നടത്തുന്നത്. ബൈപ്പാസ് വഴി കിഴക്കേക്കോട്ട, കളിയിക്കാവിള വെമ്പായം വഴി കിഴക്കേകോട്ട സർവീസുകളും
ഇനിമുതൽ കുന്നിൽ ഹൈപ്പർ മാർക്കറ്റിന്റെ മുന്നിലെ താൽകാലിക സ്റ്റോപ്പിൽ നിന്നായിരിക്കും സർവീസ് നടത്തുക.

റിപ്പോർട്ടർ : ഹരി കിഷോർ ഉള്ളൂർ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top