ഫോട്ടോസ്റ്റാറ്റ് പേപ്പറുകൾക്ക് ജിഎസ്ടി വില വർദ്ധന.

ഫോട്ടോസ്റ്റാറ്റ് പേപ്പറുകൾക്ക് ജിഎസ്ടി വില വർദ്ധന.

ഇന്റർനെറ്റ് ഡിറ്റിപി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ കേന്ദ്രസർക്കാർ ഓഫീസുകൾ ഉപരോധിക്കും.

ഫോട്ടോസ്റ്റാറ്റ് ഓൺലൈൻ സേവന മേഖലകളിൽ പേപ്പറുകൾക്ക് ജിഎസ്ടി വിലവർധന വന്നതോടുകൂടി സാധാരണക്കാരായ വ്യാപാരികൾക്ക് വിലവർധന കനത്ത പ്രകരം. ജനങ്ങൾക്ക് ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് ഫോട്ടോസ്റ്റാറ്റ് ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലേക്ക് ആണ് എത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ അനേകം സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയുണ്ടായി. സാധാരണക്കാരാണ് ഈ മേഖലയിൽ തൊഴിൽ ചെയ്യുന്ന ഭൂരിപക്ഷവും പേപ്പറുകൾക്ക് ജി എസ് ടി വിലവർധന കേന്ദ്ര ഗവൺമെന്റ് കൂട്ടിയ സാഹചര്യത്തിൽ ഓൺലൈൻ ഫോട്ടോസ്റ്റാറ്റ് സേവന മേഖലയിലെ തൊഴിലാളി സംഘടനയായ ഇന്റർനെറ്റ് ഡിറ്റിപി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ IDPWOA സംസ്ഥാന കമ്മിറ്റി കേന്ദ്ര ഗവൺമെന്റ് സ്ഥാപനങ്ങളിലേക്ക് വിവിധ സമര പരിപാടികൾ നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് ഇതിനോട് അനുബന്ധിച്ച് മലപ്പുറം ജില്ലയിൽ ഒക്ടോബർ 18ന് ജി എസ് ടി ഓഫീസ് ഉപരോധിക്കുന്നതും തുടർന്ന് മറ്റു ജില്ലകളിലും ധർണ്ണ ഉപരോധം നടത്തുവാനും തീരുമാനിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡണ്ട് ശ്രീമതി കെജി സൽമാ ഭായ്, ജനറൽ സെക്രട്ടറി ശ്രീ സുരേഷ് മണ്ടത്തറ, സംസ്ഥാന ട്രഷറർ ശ്രീ അഷറഫ് പെരുമ്പാവൂർ എന്നിവർ സംസാരിച്ചു.

റിപ്പോർട്ടർ : അനീഷ് അരീക്കോട്

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top