എസ്ഐആർ മാപ്പിങ്ങിൽ നിന്ന് പുറത്തായവര്‍ ഹാജരാക്കേണ്ടത് പൗരത്വ രേഖകൾ
എസ്ഐആറിലെ 2002ലെ വോട്ടർ പട്ടികയുമായി നടത്തിയ മാപ്പിങ്ങിൽ പുറത്താക്കപ്പെട്ടവർ ഹാജരാക്കേണ്ടത് പൗരത്വ ഭേദഗതി നിയമ പ്രകാരമുള്ള രേഖകൾ. വോട്ടറുടെയും മാതാപിതാക്കളുടെയും ജനന സ്ഥലവും ജനന തീയതിയും ഇവർ തെളിയിക്കണം. വിദേശത്ത് ജനിച്ചവർ ഇന്ത്യൻ മിഷൻ നൽകുന്ന ജനന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകണം. ഇന്ത്യൻ പൗരത്വ നിയമ പ്രകാരമുള്ള രേഖകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെടുന്നത്.. 2002 ലെ വോട്ടർ പട്ടികയുമായി മാപ്പ് ചെയ്യാൻ കഴിയാത്ത 19 ലക്ഷം പേരാണ് ഹിയറിങ്ങിന് ഹാജറാകേണ്ടി വരുന്നത്. പൗരത്വ ഭേദഗതി നിയമത്തിലെ തീയതികൾ […]



