കാസർഗോഡ് കുടുംബത്തിലെ 4 പേർ ജീവനൊടുക്കാൻ ശ്രമിച്ചു; 3 പേർ മരിച്ചു: ഒരാളുടെ നില ഗുരുതരം
പുലർച്ചെ ഗൃഹനാഥൻ അയൽവാസിയെ വിളിച്ച് തങ്ങൾ ആസിഡ് കുടിച്ചുവെന്ന് അറിയച്ചതോടെയാണ് ജീവനൊടുക്കൽ ശ്രമം പുറത്തറിഞ്ഞത് കാസർഗോഡ്: അമ്പലത്തറയിൽ ഒരു കുടുംബത്തിലെ നാലു പേർ ജീവനൊടുക്കാൻ ശ്രമം. ഒരാളുടെ നില ഗുരുതരം. മൂന്നുപേർ മരിച്ചു. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് ജീവനൊടുക്കാൻ ശ്രമം നടത്തിയത്. ഗോപി (58), ഭാര്യ ഇന്ദിര (55), മകൻ രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷ് (35) ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നാലുപേരും ആസിഡ് കുടിച്ചതായാണ് പ്രാഥമിക നിഗമനം. […]



