കർഷകരുടെമേൽ ഉൽപ്പന്നങ്ങൾ അടിച്ചേൽപ്പിക്കുന്നത് നിയമലംഘനം
സബ്സിഡി വളങ്ങളോടൊപ്പം മറ്റ് ഉത്പന്നങ്ങൾ കൂടി അനധികൃതമായി കർഷകരുടെ മേൽ അടിച്ചേൽപ്പിക്കുന്ന പ്രവണത നിയമങ്ങളുടെ ലംഘനമാണെന്നും ഇത്തരം നിയമലംഘനങ്ങൾ ബോധ്യപ്പെട്ടാൽ ബന്ധപ്പെട്ടവരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അറിയിച്ചു. യൂറിയ, ഡി എ പി, സബ്സിഡി വളങ്ങളോടൊപ്പം സബ്സിഡി ഇനത്തിൽ പെടാത്ത നാനോ വളങ്ങൾ, മറ്റു വളങ്ങൾ, കീടനാശിനികൾ എന്നിവ കർഷകർക്ക് വളം വിതരണ കമ്പനികൾ, വളം മൊത്ത വിൽപനക്കാർ, വളം ചില്ലറ വിൽപ്പനക്കാർ എന്നിവർ നിർബന്ധിതമായി വിൽക്കുന്നത് വകുപ്പിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. വളങ്ങൾ 1955 ലെ ആവശ്യവസ്തു നിയമം, 1985ലെ […]



