ദേശീയ ഗവേഷണ സമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ വിജ്ഞാന സമ്പദ്‌ വ്യവസ്ഥയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ദേശീയ ഗവേഷണ സമ്മേളനത്തിന് തുടക്കമായി.

മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു. വിജ്ഞാന സമ്പദ്‌‌ വ്യവസ്ഥ സാമൂഹിക നീതിയിൽ അധിഷ്ഠിതമാകണമെന്ന് മന്ത്രി പറഞ്ഞു. കൃഷി, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന തരത്തിലുള്ള അറിവ് ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.

സൂക്ഷ്മ ജീവശാസ്ത്രത്തെ ദൃശ്യകലയിലൂടെ അവതരിപ്പിക്കുന്ന നൂതന ശാസ്ത്ര ആശയവിനിമയ ഉപകരണമായ അഗർ ആർട്ട് സമ്മേളനത്തോടനുബന്ധിച്ച പ്രദർശന മേളയിൽ അവതരിപ്പിച്ചു.

ബയോസേഫ്റ്റി അംഗീകരിച്ച ക്രോമോജെനിക് ബാക്ടീരിയകൾ ഉപയോഗിച്ച് ചിത്രങ്ങൾ നിർമ്മിക്കുന്നതാണിത്. മഹാത്മാഗാന്ധിയുടെയും മുഖ്യമന്ത്രിയുടെയും ഛായാചിത്രങ്ങളും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ലോഗോയും ഇതിലൂടെ ചിത്രീകരിച്ചു. ആലുവ സെന്റ് സേവ്യേഴ്സ് കോളേജ് ഫോർ വിമൻ ആണ് ഇത് അവതരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top