ദൈവനാമത്തിലെ സത്യപ്രതിജ്ഞയിലെ തര്‍ക്കം
തദ്ദേശസ്ഥാപനങ്ങളില്‍ ചുമതലയേറ്റപ്പോള്‍ ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യുന്നതിനുപകരം ദൈവങ്ങളുടെ പേരില്‍ പ്രതിജ്ഞ എടുത്ത സംഭവങ്ങള്‍ ഹൈക്കോടതിയിലേക്ക്. ദൈവം എന്താണെന്ന് കോടതി വ്യാഖ്യാനിക്കട്ടെയെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ പറയുന്ന ‘ദൈവനാമ’ത്തില്‍ എല്ലാദൈവങ്ങളും വരുമോ, അല്ലെങ്കില്‍ ഏതൊക്കെ ദൈവം ഉള്‍പ്പെടും തുടങ്ങിയ കാര്യങ്ങളാണ് വാദത്തില്‍ വരുക. യേശുക്രിസ്തു, അല്ലാഹു എന്നീ പേരില്‍ സത്യപ്രതിജ്ഞ ചെയ്യാമെന്നും ശ്രീനാരായണഗുരു, ഭാരതാംബ തുടങ്ങിയ പേരിലുള്ളത് ഭരണഘടനാവിരുദ്ധമാണെന്നും കോടതിവിധിയുണ്ട്. തിരുവനന്തപുരം കോര്‍പറേഷനിലെ സത്യപ്രതിജ്ഞയില്‍ ദൈവനാമം വലിയ ചര്‍ച്ചയായിരുന്നു. ഭാരതാംബ, ശ്രീനാരായണഗുരു, […]



