ചേർത്തലയിൽ കെഎസ്ആർടിസി ബസ് അടിപ്പാതയിലേക്ക് ഇടിച്ചുകയറി 28 പേർക്ക് പരുക്ക്
കോയമ്പത്തൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ചേർത്തലയിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് ദേശീയപാതയിലെ അടിപ്പാത നിർമാണ സ്ഥലത്തേക്ക് ഇടിച്ചുകയറി 28 പേർക്ക് പരിക്ക്. ഒൻപതുപേരുടെ നില ഗുരുതരമാണ്. കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് പുലർച്ചെ നാലുമണിയോടെ അപകടത്തിൽപ്പെട്ടത്. ചേർത്തല പൊലീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഭാഗമായ അടിപ്പാത നിർമിക്കാൻ സ്ഥാപിച്ചിരുന്ന കമ്പികളിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. അമിതവേഗതയാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായതെന്ന് യാത്രക്കാർ പറയുന്നു. പരിക്കേറ്റവരിൽ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടുന്നു. ചേർത്തലയിൽ നിന്നും അഗ്നിശമനസേനയെത്തി ബസ് […]



