പലസ്തീൻ പ്ലക്കാർഡ് ഉയർത്തിയ മൈം പൊലീസ് കാവലിൽ കാസർഗോഡ് സ്‌കൂളിൽ അരങ്ങേറി.

പലസ്തീൻ പ്ലക്കാർഡ് ഉയർത്തിയ മൈം പൊലീസ് കാവലിൽ കാസർഗോഡ് സ്‌കൂളിൽ അരങ്ങേറി.

കാസർഗോഡ് : കുമ്പള ഗവ എച്ച്എസ് സ്കൂളിൽ കലോത്സവത്തിനിടെ തടഞ്ഞ പലസ്തീൻ അനുകൂല മൈം കനത്ത പൊലീസ് സുരക്ഷയിൽ വീണ്ടും അവതരിപ്പിച്ചു.

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശത്തെത്തുടർന്നാണ് മൈം വീണ്ടും അവതരിപ്പിച്ചത്.

അധ്യാപകർ ഇടപെടാൻ കാരണമായ പലസ്തീൻ അനുകൂല പ്ലക്കാർഡുകൾ ഇന്നലെ ഉണ്ടായില്ല.

പ്രതിഷേധവുമായെത്തിയ ബിജെപി പ്രവർത്തകരെ സ്‌കൂൾ പരിസരത്ത് പോലീസ് തടഞ്ഞു.

മൈമിനെ അനുകൂലിച്ചെത്തിയ വിവിധ സംഘടനകൾ സ്‌കൂൾ പരിസരത്ത് മുദ്രാവാക്യം മുഴക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top