ചികിത്സാനിരക്ക് പ്രദർശിപ്പിക്കില്ല

തിരുവനന്തപുരം : ചികിത്സാനിരക്ക് പ്രദർശിപ്പിക്കുന്നതുൾപ്പെടെയുള്ള ആരോഗ്യവകുപ്പിന്റെ നിർദ്ദേശം നടപ്പാക്കില്ലെന്ന് സ്വകാര്യ ആശുപത്രി ഉടമകൾ. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലെ അപ്രായോഗിക വ്യവസ്ഥകൾക്കെതിരായ കേസ് സുപ്രീംകോടതിയിലാണ്. ഇതിൽ തീരുമാനമാകാതെ വ്യവസ്ഥകൾ നടപ്പാക്കില്ലെന്നാണ് കേരള പ്രൈവറ്റ് ഹോ‌സ്‌പിറ്റൽസ് അസോസിയേഷന്റെ നിലപാട്. എന്നാൽ അസോസിയേഷന്റെ കേസ് ഹൈക്കോടതി തള്ളിയതാണെന്നും നിയമാനുസൃതമായാണ് സർക്കാർ നിർദ്ദേശങ്ങളിറക്കിയതെന്നും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് കൗൺസിൽ അധികൃതർ വ്യക്തമാക്കി. വ്യാപാര സ്ഥാപനങ്ങളിലേതുപോലെ ചികിത്സാ നിരക്ക് പ്രദർശിപ്പിക്കാനാകില്ലെന്നാണ് സ്വകാര്യ ആശുപത്രികളുടെ നിലപാട്. ചികിത്സയും തുകയും ഇതുമായി ബന്ധപ്പെട്ട കോ-ഓർഡ‌ിനേറ്റർമാർ രോഗികളോട് വിശദീകരിക്കുന്നതാണ് പ്രായോഗികം. […]

ശബരിമല നട അടച്ചു

ശബരിമല : ക്ഷേത്രത്തിലെ മണ്ഡല മകരവിളക്ക് മഹോത്സവത്തിന് സമാപനം കുറിച്ച് നട അടച്ചു. പന്തളം രാജപ്രതിനിധി പുണര്‍തംനാള്‍ നാരായണ വര്‍മയുടെ ദര്‍ശനത്തിന് ശേഷം രാവിലെ 6:45 നാണ് നട അടച്ചത്. രാവിലെ അഞ്ചിന് നട തുറന്നു. കിഴക്കേ മണ്ഡപത്തില്‍ ഗണപതിഹോമം നടത്തി. തുടർന്ന് തിരുവാഭരണ മടക്കഘോഷയാത്ര പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലേക്ക് തിരിച്ചു. പെരിയസ്വാമി മരുതുവന ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ 30 അംഗ സംഘമാണ് വന്ന പാതയിലൂടെ തിരുവാഭരണ പേടകുമായി മടങ്ങിയത്.ജനുവരി 23 ന് പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെത്തും.മേല്‍ശാന്തി ഇ […]

സംസ്ഥാനത്തെ വിറപ്പിച്ച് ഇഡി റെയ്ഡ്

തിരുവനന്തപുരം : കേരളം, തമിഴ്നാട്, കര്‍ണാടക അടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലായി 21 കേന്ദ്രങ്ങളിലാണ് രാവിലെ മുതൽ ഇഡി പരിശോധന ആരംഭിച്ചത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എ പത്മകുമാര്‍, എൻ വാസു തുടങ്ങിയവരുടെ വീടുകളിലും സ്വര്‍ണ വ്യാപാരി ഗോവര്‍ധൻ, സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ സ്ഥാപനങ്ങളിലുമടക്കമാണ് പരിശോധന. തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും ഇഡി സംഘമെത്തി പരിശോധന ആരംഭിച്ചു. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷൻസിലും ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന്‍റെ വീട്ടിലും […]

ജനുവരി 23-ന് മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തും

ഇന്ത്യയിലാദ്യമായി ‘സംസ്ഥാന സൂക്ഷ്മാണു’വിനെ പ്രഖ്യാപിക്കാൻ കേരളം. തിരുവനന്തപുരം : സംസ്ഥാന മൃഗത്തിനും പക്ഷിക്കും പുറമെ സ്വന്തമായി ഒരു സംസ്ഥാന സൂക്ഷ്മാണുവിനെ (State Microbe) പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുന്നു. 2026 ജനുവരി 23-ന് തിരുവനന്തപുരം കഴക്കൂട്ടം കിൻഫ്രയിലെ സെന്റർ ഫോർ എക്‌സലൻസ് ഇൻ മൈക്രോബയോമിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തും. മൈക്രോബയോം മേഖലയിലെ ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയും പൊതുജനങ്ങളിൽ ശാസ്ത്രാവബോധം വളർത്തുകയുമാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. […]

GPS-ൽ കുരുങ്ങി പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ

തിരുവനന്തപുരം : പുതിയ വാഹനങ്ങളിൽ രജിസ്‌ട്രേഷന് ഘടിപ്പിക്കേണ്ട വെഹിക്കിൾ ട്രാക്കിങ് ഡിവൈസ് (ജിപിഎസ്) വാഹൻ സോഫ്റ്റ്‌വേറുമായി ബന്ധിപ്പിക്കാൻ കഴിയാത്തത് വാഹന ഉടമകളെ വലയ്ക്കുന്നു. വാഹനങ്ങളുടെ യാത്ര നിരീക്ഷിക്കാൻ കഴിയുന്ന ജിപിഎസ് സംവിധാനം ചരക്ക്, ട്രാൻസ്പോർട്ട് വാഹനങ്ങളിൽ നിർബന്ധമാണ്. ഉപകരണം ഘടിപ്പിച്ചാലേ രജിസ്‌ട്രേഷൻ ലഭിക്കൂ. പൊതുയാത്രാവാഹനങ്ങളിൽ ഓട്ടോറിക്ഷയെ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്. ജനുവരി ഒന്നുമുതൽ ജിപിഎസ് വ്യവസ്ഥകളിൽ കേന്ദ്രസർക്കാർ മാറ്റംവരുത്തിയതിനെത്തുടർന്നാണ് പ്രതിസന്ധി ഉടലെടുത്തത്. ജിപിഎസ് ഘടിപ്പിച്ചാലും മോട്ടോർവാഹനവകുപ്പിന്റെ സോഫ്റ്റ്‌വേറുമായി ഇവ ബന്ധിപ്പിക്കാനാവാത്തതാണ് പ്രശ്നമാകുന്നത്. രണ്ടാഴ്ചയായി ഒട്ടേറെ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ മുടങ്ങിയതിനെത്തുടർന്ന് […]

തിരുവനന്തപുരത്ത് തീപാറും

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ആവേശം പൊടിപൊടിക്കാന്‍ ഇനി 10 ദിവസങ്ങള്‍ മാത്രം കാത്തിരുന്നാല്‍ മതി. ജനുവരി 31-നാണ് ഇന്ത്യ – ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുക. മത്സരത്തിനുള്ള ടിക്കറ്റ് എങ്ങനെ സ്വന്തമാക്കാനാകുമെന്ന് കഴിഞ്ഞ ഒരു മാസത്തോളമായി ആരാധകര്‍ അന്വേഷിക്കുന്നുണ്ട്. ടിക്കറ്റ് വില്‍പ്പന ആരംഭിക്കുന്നതിന് വേണ്ടിയാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. മത്സരത്തിനുള്ള ടിക്കറ്റ് വില്‍പ്പന ഉടന്‍ ആരംഭിക്കുമെന്നാണ് കേരളാ ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ടിക്കറ്റ് […]

ചെങ്ങന്നൂരിൽ നിന്ന് ഹൈ സ്പീഡ് പാത വരുന്നു

പമ്പ : ചെങ്ങന്നൂർ – പമ്പ ഹൈ സ്പീഡ് പാത നിർദേശവുമായി ഇ ശ്രീധരൻ. 45 മിനിറ്റുകൊണ്ട് പമ്പയിലേക്കെത്താൻ കഴിയുന്ന പദ്ധതിയാണ് മെട്രോമാൻ ഇ ശ്രീധരൻ കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് മുന്നിൽ നിർദേശിച്ചിരിക്കുന്നത്. അങ്കമാലിയിൽ നിന്നുള്ള ശബരിപാതയ്ക്കാണ് സംസ്ഥാന സർക്കാർ പരിഗണന നൽകുന്നതെങ്കിലും ചെങ്ങന്നൂർ – പമ്പ പാതയാണ് വരേണ്ടതെന്നാണ് ശ്രീധരൻ പറയുന്നത്. നിർദ്ദിഷ്ട പാതയിൽ മൂന്നുമിനിറ്റിൽ ഒരു വണ്ടി എന്ന നിലയിൽ ഓടിക്കാം. ഇരട്ടപ്പാതയാണ് നിർമിക്കേണ്ടത്. ആകെ ചെലവ് 9,000 കോടിയേ വരുന്നുള്ളു. ചെങ്ങന്നൂർ – […]

289 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി

കൽപ്പറ്റ : ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതർക്കുള്ള ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഫെബ്രുവരിയില്‍ നടത്തുമെന്ന് റവന്യു മന്ത്രി കെ രാജൻ. മാതൃകാ ടൗണ്‍ഷിപ്പിൻ്റെ നിർമാണം അധിവേഗം പുരോഗമിക്കുകയാണെന്ന് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം മ്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ദുരന്തത്തിന് ശേഷം സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ എല്ലാ കാര്യങ്ങളും നടപ്പാക്കിയിട്ടുണ്ട്. മറിച്ചുള്ളതെല്ലാം വ്യാജ പ്രചാരണങ്ങളാണ്. വീടുകള്‍ കൈമാറിയാല്‍ അന്ന് തന്നെ താമസമാരംഭിക്കുന്ന തരത്തില്‍ എല്ലാ പണികളും പൂര്‍ത്തിയാക്കിയാവും വീടുകള്‍ കൈമാറുക. കര്‍ണ്ണാടക സര്‍ക്കാര്‍ വീട് […]

ഫ്ലക്‌സുകൾ വേഗം മാറ്റും

തിരുവനന്തപുരം : നഗരത്തിൽ ഫ്ലക്‌സ് നീക്കം ഊർജ്ജിതം. പരിപാടികൾ കഴിഞ്ഞശേഷവും മാറ്റാതെ നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ളക്‌സുകൾ, അടിയന്തരമായി നീക്കാൻ മേയർ വി വി രാജേഷ് നിർദ്ദേശിച്ചതിന് പിന്നാലെയാണ് ഫ്ലക്‌സ് നീക്കലിന് വേഗം കൂടിയത്. നഗരത്തിലെ ഫ്ലക്‌സുകൾ മാറ്റാൻ കോർപ്പറേഷനിൽ നിന്ന് കരാറെടുത്തിട്ടുള്ള ഏജൻസിയായ ടാക്കോയുടെ അധികൃതരെ, മേയർ ഓഫീസിൽ വിളിച്ചുവരുത്തിയാണ് നിർദ്ദേശം നൽകിയത്.പരിപാടി കഴിഞ്ഞാൽ യഥാസമയം ഫ്ളക്സ് മാറ്റാനുള്ള ഉത്തരവാദിത്വത്തിൽ, ഏജൻസിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകരുതെന്ന് മേയർ അറിയിച്ചു. പിന്നാലെ കോർപറേഷൻ ഓഫീസ്,സെക്രട്ടേറിയറ്റ് പരിസരം തുടങ്ങി നഗരത്തിലെ പ്രധാന […]

ഡിജിപി രാമചന്ദ്ര റാവുവിന് സസ്പെൻഷൻ

ബെംഗളൂരു : കര്‍ണാടക പോലീസിന് നാണക്കേടായി മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനും സിവില്‍ റൈറ്റ്‌സ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഡിജിപിയുമായ കെ. രാമചന്ദ്ര റാവുവിന് സസ്‌പെന്‍ഷന്‍. യൂണിഫോമില്‍ ഓഫീസ് ചേംബറില്‍ യുവതികളെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും മറ്റ് അനുചിതമായ പെരുമാറ്റങ്ങളും വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടര്‍ന്നാണ് നടപടി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയാണ് സസ്‌പെന്‍ഷന്‍. സാമൂഹ്യമാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച ഒന്നിലധികം വീഡിയോകളും ഓഡിയോ ക്ലിപ്പുകളും വൈറലായതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി. 1968ലെ ഓള്‍ ഇന്ത്യ സര്‍വീസസ് റൂള്‍സ് ലംഘിക്കുന്നതും സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നതുമാണ് രാമചന്ദ്ര […]

Back To Top