ചലച്ചിത്രപിന്നണിഗാന രംഗത്തെ പ്രമുഖർ ഒന്നിക്കുന്നതിന്തകം തകതെയ്തോം.

ഓണക്കാലത്ത് റീലീസായ മ്യൂസിക്ക് വീഡിയോ തരംഗമാകുന്നു.തിന്തകം തകതെയ് തോം വീഡിയോ സംഗീത വിരുന്നിൽ ഗാനങ്ങൾ ആലപിക്കുന്നത് ചലച്ചിത്ര പിന്നണി ഗായകരായ സുനിൽ കുമാറും ഗംഗയുമാണ്. പ്രശസ്ത കവിയും ഗാനരചയിതാവുമായ പി.കെ ഗോപിയുടെ ഹിറ്റ് ഗാനങ്ങൾക്ക് റെജു ജോസഫ് സംഗീതം നൽകിയിരി ക്കുന്നു. മിലേനിയം ഓഡിയോസ് വീഡിയോസാണ് ഈ മ്യൂസിക്ക് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം തകജം.

പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ കലോത്സവം തകജം 2025 ന് തുടക്കം കുറിച്ചു കൊണ്ട് പ്രശസ്ത സിനിമാ പിന്നണി ഗായിക ശ്രീമതി പ്രമീള ഉല്ഘാടനം ചെയ്തു. പി ടിഎ പ്രസിഡൻ്റ്ശ്രീ എം എസ് അജിത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ കെ ലൈലാസ് സ്വാഗതം പറഞ്ഞു. വൈസ് പ്രിൻസിപ്പൽ ശ്രീ സജീവ്കുമാർ എസ് എ,എസ്എംസി ചെയർമാൻ ശ്രീ സജയ് നാരായൺ, ജനറൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആശ ടീച്ചർ, […]

ഹൈക്കോടതിയിൽ മൂത്രമൊഴിച്ച് പ്രവർത്തനം തടസപെടുത്തിയ മരപ്പട്ടിയെ പിടികൂടി.

കൊച്ചി : ഹൈക്കോടതിയിൽ മൂത്രമൊഴിച്ച് ഒരു ദിവസത്തേക്ക് പ്രവർത്തനം തടസപെടുത്തിയ മരപ്പട്ടിയെ പിടികൂടി. ചൊവ്വാഴ്ച ഉച്ചയോടെയാണ് പിടികൂടിയത്. മരപ്പട്ടി മൂത്രത്തിന്റെ ദുര്‍ഗന്ധത്തെ തുടര്‍ന്ന് ഹൈക്കോടതി നടപടികള്‍ ഇന്ന് താല്ക്കാലികമായി നിർത്തി വച്ചിരുന്നു. അ‍ഞ്ച് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മരപ്പട്ടിയെ പിടികൂടിയത്. അടിയന്തരമായി കേള്‍ക്കേണ്ട കേസുകള്‍ മാത്രമായിരുന്നു ഇന്ന് പരിഗണിച്ചത്. അഭിഭാഷകർ ഇരിക്കുന്ന സ്ഥലത്തും കനത്ത ദുർ​ഗന്ധമുണ്ടായിരുന്നു. കേസുകള്‍ പരിഗണിക്കാന്‍ കഴിയാത്ത അവസ്ഥ വന്നതോടെയാണ് അടിയന്തരമായി കേള്‍ക്കേണ്ട കേസുകള്‍ മാത്രം പരിഗണിച്ച് ബാക്കിയുള്ളവ മാറ്റിവച്ചത്. കോടതി ഹാളിൽ ഇന്നലെ […]

പരീക്ഷാഭവനിൽ സർട്ടിഫിക്കറ്റുകൾ കാലതാമസം വരുന്നു.

പരീക്ഷാഭവനിൽ SSLC ഡ്യൂപ്ലിക്കേറ്റ് പേരു തിരുത്തൽ വരുത്തേണ്ടവ തുടങ്ങിയ സർട്ടിഫിക്കറ്റുകൾ അപേക്ഷ നൽകി. മാസങ്ങൾ കഴിഞ്ഞിട്ടും അപേക്ഷകർക്ക് തിരികെ ലഭിച്ചിട്ടില്ല എന്നുള്ള പരാതി വ്യാപകം. കഴിഞ്ഞവർഷം ഡിസംബർ മുതൽ ഉള്ള അപേക്ഷകൾ തീർപ്പു കൽപ്പിക്കാതെ പെൻഡിങിൽ എന്നാണ് അറിയുന്നത്. പരീക്ഷാഭവനിൽ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന്റ സമയക്രമങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും പാലിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. സർക്കാർ/ വിദേശ ജോലികൾക്ക് അപേക്ഷിക്കാൻ കഴിയുന്നില്ലായെന്ന് ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു. പരീക്ഷാഭവനിൽ വിളിച്ചാൽ ഫോൺ എടുക്കുന്ന സംവിധാനം ഇല്ലെന്നും. കാസർഗോഡ് മുതലുള്ള പലർക്കും തിരുവനന്തപുരത്ത് പരീക്ഷാഭവനിൽ എത്തിച്ചേർന്ന് […]

പിഞ്ചു കുഞ്ഞിന്റെ മുഖത്ത് കൈവീശി അടിച്ച സംഭവം

രണ്ടര വയസുള്ള പിഞ്ചു കുഞ്ഞിന്റെ മുഖത്ത് കൈവീശിയടിച്ച അങ്കണവാടി ടീച്ചർക്ക് സസ്പെൻഷൻ. നരുവാമൂട് മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്പകലയെയാണ് സസ്പെൻഡ് ചെയ്തത്. ഇന്നലെ വൈകിട്ട് കുഞ്ഞിനെ കുളിപ്പിക്കുമ്പോഴാണ് മുഖത്ത് അടിയേറ്റ തരത്തിലുള്ള പാടുകള്‍ അമ്മ കണ്ടത്. മൂന്ന് വിരല്‍പാടുകളാണ് കുഞ്ഞിന്റെ മുഖത്ത് ഉണ്ടായിരുന്നത്. തുടർന്ന് തൈക്കാട് സർക്കാർ ആശുപത്രിയിൽ കുഞ്ഞിനെ ചികിത്സയ്‌ക്കായി പ്രവേശിപ്പിച്ചു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ടീച്ചർ മർദ്ദിച്ചതായി കണ്ടെത്തിയത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപികയ്‌ക്കെതിരെ നടപടി എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. മർദ്ദനത്തിൽ […]

തിരുവിതാംകൂർ “കവാടം” ഇനി ഓർമ

ചെങ്കോട്ടയുടെ ചരിത്രപരമായ അടയാളമായിരുന്ന “തിരുവിതാംകൂർ കവാടം’’ ഇനി ഓർമ. 150വർഷം പഴക്കമുള്ള കവാടമാണ് പൊളിച്ചുമാറ്റിയത്. രാജ്യം സ്വാതന്ത്ര്യം നേടുന്നതിനു മുമ്പ് ചെങ്കോട്ട തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. അക്കാലത്താണ് മദ്രാസിനും തിരുവിതാംകൂറിനും ഇടയിലുള്ള അതിർത്തിയായി ചെങ്കോട്ടയിൽ കല്ലും ഇഷ്ടികയും ഉപയോഗിച്ച് പ്രവേശന കവാടം നിർമിച്ചത്. തിരുവിതാംകൂർ രാജ്യം പത്മനാഭ സ്വാമിയുടേതായിരുന്നു എന്നതായിരുന്നു വിശ്വാസം. തിരുവനന്തപുരം പുണ്യഭൂമിയായി കണക്കാക്കപ്പെട്ടിരുന്നു. രാജ്യാതിർത്തിയിലെ പ്രവേശന കവാടത്തിൽ രണ്ട് ദ്വാരപാലക പ്രതിമകൾ സ്ഥാപിച്ചിരുന്നത്. കവാടത്തിനടുത്തുള്ള കിണറ്റിൽ കുളിച്ചതിനുശേഷം മാത്രമേ ഈ നഗരത്തിലേക്ക് പ്രവേശിക്കാവു എന്നായിരുന്നു അന്നത്തെ […]

ഗുരുപൂജയെയും ഭാരതാംബയെയും എതിർക്കുന്നവർ പെട്ടെന്ന് അയ്യപ്പഭക്തരായതെങ്ങനെ.

ഭാരതത്തിന്റെ സംസ്കാരത്തെ എതിർക്കുകയും ഗുരുപൂജയെയും ഭാരതാംബയെയും വിമർശിക്കുകയും ചെയ്യുന്നവർ പെട്ടെന്നാണ് അയ്യപ്പഭക്ത‌രായത്. അവർക്ക് ഈ സംസ്കാരം എവിടെ നിന്ന് കിട്ടിയെന്ന് അറിയില്ല. അവരുടെ മനസ്സ് പരിശുദ്ധമാണെന്ന് കരുതുന്നില്ല പരിശുദ്ധരാണെങ്കിൽ നിലപാട് മാറ്റം തുറന്നുപറയണമെന്നും ഗവർണർ. കോഴിക്കോട് : ആഗോള അയ്യപ്പസംഗമ‌ വിഷയത്തിൽ സംസ്ഥാനസർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഭാരതാംബയെ എതിർക്കുന്നവർ അയ്യപ്പഭക്തരായതെങ്ങനെ എന്ന് ഗവർണർ ചോദ്യമുന്നയിച്ചു. കോഴിക്കോട് കേസരി ഭവനിൽ നവരാത്രി സർഗോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു ഗവർണറുടെ പരാമർശം. ഭാരതത്തിന്റെ സംസ്കാരത്തെ […]

കാസർ​ഗോഡ് മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെ പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു.

കാസർ​ഗോഡ്  :  ചെങ്കള നാലാംമൈലിൽ ഡ്യൂട്ടിക്കിടെ വാഹനാപകടത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു. ബേക്കൽ ഡിവൈഎസ്പിയുടെ ഡാൻസാഫ് സ്ക്വാഡിലെ സീനിയർ സിപിഒ സജീഷ് ആണ് മരിച്ചത്. മയക്കുമരുന്ന് പരിശോധനയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടം. മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിനെ തുടർന്ന് സ്വകാര്യ കാറിൽ പരിശോധനയ്ക്ക് പോകുമ്പോൾ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. കാറിൽ കൂടെ ഉണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ സുഭാഷിന് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 2.45-ഓടെയാണ് അപകടം നടന്നത്. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

ശബരിമല സംരക്ഷണ സംഗമത്തിന് പിന്നാലെ സന്യാസി യാത്രയുമായി സംഘപരിവാർ സംഘടനകൾ.

ജില്ലകൾതോറുമുള്ള സ്വീകരണത്തിൽ എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും വിശ്വകർമ്മ സഭയുടെയും വനിതാ പ്രതിനിധികൾ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ശബരിമല സംരക്ഷണ സംഗമത്തിന് പിന്നാലെ സംസ്ഥാനത്ത് സന്യാസി യാത്രയുമായി സംഘപരിവാർ സംഘടനകൾ. രണ്ടായിരത്തിൽ പരം സന്യാസിമാരെ സംഘടിപ്പിച്ചുകൊണ്ടുള്ള യാത്ര കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് നടക്കുക. ഒക്ടോബർ 7 മുതൽ ഒക്ടോബർ 21 വരെയാണ് യാത്ര. തിരുവനന്തപുരത്ത് നടന്ന സ്വാഗതസംഘം രൂപീകരണത്തിൽ വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശൻ അടക്കമുള്ളവര്‍ പങ്കെടുത്തു. ജില്ലകൾതോറുമുള്ള സ്വീകരണത്തിൽ എൻഎസ്എസിന്റെയും എസ്എൻഡിപിയുടെയും വിശ്വകർമ്മ സഭയുടെയും […]

അപകടത്തിൽ പെട്ട് കെഎഎസ്ആർടിസി എസി സ്ലീപ്പർ ബസ്.

കെഎസ്ആർടിസിയുടെ പുതിയ എസി സ്ലീപ്പർ ബസ് അപകടത്തിൽ പെട്ടു. പ്രകാശിന്റെ ബെംഗ്ലളൂരു വർക്‌ഷോപ്പിൽ നിന്ന് കെഎസ്ആർടിസിക്ക് കൈമാറാൻ വരുന്ന വഴി ഹൊസൂറിന് അടുത്ത് വച്ചിട്ടാണ് അപകടമുണ്ടായത്. ത്രിവര്‍ണ പതാകയുടെ നിറങ്ങളും കഥകളിയുടെ ഗ്രാഫിക്സുമുള്ള പുതിയ ബസാണ് അപകടത്തിൽ പെട്ടത്. മുന്നിൽ പോയ വാഹനം പെട്ടെന്ന് ബ്രേക് പിടിച്ചതാണ് അപകട കാരണം എന്ന് കരുതുന്നു. ലോറിയുടെ പിൻഭാഗത്ത് ഇടിച്ച ബസിന്റെ പിന്നിൽ മറ്റൊരു ലോറിയും ഇടിച്ചു. പ്രകാശിന്റെ ക്യാപെല്ല ബോഡിയിലാണ് ഈ ബസുകള്‍ നിര്‍മിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി ഹൈബ്രിഡ് ബസുകള്‍ […]

Back To Top