എട്ട് കോടി രൂപയുടെ സ്വർണം പിടികൂടി

വാളയാർ : വാളയാർ എക്‌സ്‌പ്രസ് ചെക്‌പോസ്റ്റിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന എട്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി രണ്ട് യുവാക്കൾ പിടിയിൽ. മുംബയ് സ്വദേശികളായ സംകിത്ത് അജയ് ജയിൻ (28), ഹിദേഷ് ശിവറാം സേലങ്കി (23) എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ 9.30ന് വാളയാർ എക്‌സൈസ് ചെക്‌പോസ്റ്റിൽ എക്‌സൈസ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് സംഭവം. കോയമ്പത്തൂരിൽ നിന്ന് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിലെ യാത്രക്കാരായിരുന്നു യുവാക്കൾ. സ്വർണം പിടിച്ചെടുത്ത് സംസ്ഥാന ജിഎസ്‌ടി വകുപ്പിന് കൈമാറുകയും ചെയ്‌തു. പോളിത്തീൻ കവറുകളടക്കം […]

മഹാത്മാ ഗാന്ധിയുടെ പേര് നീക്കം ചെയ്തത് തെറ്റ്

ഡോ ശശി തരൂർ ഡൽഹി : 2025-ലെ ‘വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ)’ (VB-G RAM G) ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുന്നതിനെതിരെ തിരുവനന്തപുരം എം.പി ഡോ. ശശി തരൂർ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (MGNREGA) പകരമായി കൊണ്ടുവരുന്ന ഈ നിയമനിർമ്മാണം ഇന്ത്യയുടെ സാമൂഹിക സുരക്ഷയുടെ ദാർശനികവും ഫെഡറലുമായ അടിത്തറ തകർക്കുന്ന “അങ്ങേയറ്റം ഖേദകരവും പിന്തിരിപ്പനുമായ നടപടി” ആണെന്ന് അദ്ദേഹം സഭയിൽ നടത്തിയ ഇടപെടലിൽ […]

മന്ത്രി സജി ചെറിയാന്റെ കാർ അപകടത്തിൽ പെട്ടു

വെഞ്ഞാറമൂട് : യാത്രയ്ക്കിടെ മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചു, ആർക്കും പരുക്കില്ല. രാവിലെ 7.15ന് വാമനപുരം ആശുപത്രി മുക്കിലായിരുന്നു അപകടം. ചെങ്ങന്നൂരിൽനിന്നു തിരുവനന്തപുരത്തേക്കു വന്ന മന്ത്രിയുടെ കാറിന്റെ പിൻഭാഗത്തെ ഇടതുവശത്തെ ചക്രമാണ് ഊരിയത്.വാമനപുരം കഴിഞ്ഞ് കയറ്റം കയറുമ്പോൾ മുതൽ കാറിന്റെ പിൻഭാഗത്തുനിന്നു ചെറിയ ശബ്ദം കേൾക്കാൻ തുടങ്ങിയെന്നും പരിശോധനയ്ക്കായി കാർ നിർത്താൻ വേഗം കുറച്ചപ്പോൾ ടയർ ഊരി നടപ്പാതയിലേക്കു വീണെന്നും പൊലീസ് പറഞ്ഞു. നിയന്ത്രണംവിട്ട കാർ ഡ്രൈവർക്ക് നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞതിനാൽ അപകടം […]

തടി തെറിച്ചു വീണ്

എസ് ഐ യ്ക്ക് ഗുരുതര പരുക്ക് തിരുവനന്തപുരം : ഓടുന്ന ലോറിയിൽ നിന്നു തടി തെറിച്ച് ഇരുചക്രവാഹനത്തിൽ വീണ് പൊലീസ് സബ് ഇൻസ്പെക്ടറെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ അമ്പലത്തറ കൊഞ്ചിറവിള ബണ്ട് റോഡിലാണ് സംഭവം. ക്രൈംബ്രാഞ്ച് ചാക്ക യൂണിറ്റിലെ എസ്ഐയും തിരുവല്ലം സ്വദേശിയുമായ വിനോദിനാണ് പരുക്കേറ്റത്. എതിർദിശയിൽ നിന്നു വന്ന ലോറിയിൽ നിന്ന് തേക്കിന്റെ തടിയാണ് തെറിച്ചുവീണത്. തേക്കും തടികൾ കെട്ടാതെയാണ് ലോറിയിൽ സൂക്ഷിച്ചിരുന്നത്. തടി ദേഹത്തു പതിക്കാത്തതിനാൽ വൻ അപകടം […]

ക്രിസ്ത്യൻ വോട്ടുകൾ ലഭിച്ചില്ലെന്ന് ബിജെപിയിൽ ചർച്ച

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭാ നേതൃത്വത്തെയും വിശ്വാസികളെയും ഒപ്പംനിര്‍ത്താനായി ബിജെപിക്കുള്ളില്‍ വിമര്‍ശനം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ലഭിച്ച തൃശ്ശൂരില്‍ ഇത്തവണ, അത് യുഡിഎഫിലേക്ക് ഒഴുകി. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും ഇതായിരുന്നു സ്ഥിതി. തൃശ്ശൂരില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ, ഡിവിഷനുകളില്‍ വന്‍ പരാജയമാണുണ്ടായത്. കൃഷ്ണപുരം, മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, ചേലക്കോട്ടുകര, ഗാന്ധിനഗര്‍, നെട്ടിശ്ശേരി ഡിവിഷനുകളിലെ വോട്ട് വിലയിരുത്തിയാണ് ചില നേതാക്കള്‍ ഈ നിലപാടിലെത്തിയത്. തിരുവനന്തപുരത്ത് ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടും […]

വാൽവ് തകരാറിലായി

ആറ്റിങ്ങൽ : ജല അതോറിറ്റിയുടെ വാൽവ് തകരാറിലായി കുടിവെള്ളം പാഴാകുന്നു. ആലംകോട് കടയ്ക്കാവൂർ റോഡിലാണ് വലിയതോതിൽ കുടിവെള്ളം പാഴാകുന്നത്. ആലംകോട് ജങ്ഷനിൽനിന്ന് 100 മീറ്റർ മാറി സ്ഥിതിചെയ്യുന്ന കലുങ്കിന് സമീപത്ത് ജല അതോറിറ്റിയുടെ വാൽവുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ വാൽവുകളിലെ തകരാർ കാരണമാണ്ഇവിടെ കുടിവെള്ളം പാഴാകുന്നത്. ഒരാഴ്ചയായി വെള്ളം ശക്തിയായി ഒഴുകുകയാണ്. വേനൽ ആരംഭിക്കാനിരിക്കെ വെള്ളം നഷ്ടമാകുന്നത് ആശങ്കപ്പെടുത്തുന്നത് ആണ്. കലുങ്കിന് സമീപത്തെ വാൽവുകളിൽ നിന്നുള്ള വെള്ളം ഓടയിലൂടെ ഒഴുകി പോവുകയാണ്.ബന്ധപ്പെട്ടവർ ഉടൻ നടപടി സ്വീകരിക്കണമെനന് നാട്ടുകാർ ആവശ്യപ്പെട്ടു.

പ്രാദേശിക അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : 93-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 31ന് തിരുവനന്തപുരം ജില്ലയിലെ വിവിധ താലൂക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകൾക്കാണ് ജില്ലാ കളക്ടര്‍ അവധി നൽകിയിരിക്കുന്നത്. രണ്ട് താലൂക്കുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്ന് വരെയാണ് ശിവഗിരി തീര്‍ത്ഥാടനം.

ജ​യി​ൽ കോ​ഴ​ക്കേ​സ്

തി​രു​വ​ന​ന്ത​പു​രം : ജ​യി​ൽ കോ​ഴ​ക്കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ഡി​ഐ​ജി വി​നോ​ദ് കു​മാ​റി​നെ​തി​രെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. പ​രോ​ളി​നും ജ​യി​ലി​ൽ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​നും വി​നോ​ദ് കു​മാ​ർ ത​ട​വു​കാ​രു​ടെ ബ​ന്ധു​ക്ക​ളി​ൽ നി​ന്നും പ​ണം വാ​ങ്ങി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് വി​ജി​ല​ൻ​സ് കേ​സെ​ടു​ത്ത​ത്. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട കൊ​ടി സു​നി​യു​ടെ ബ​ന്ധു​വി​ൽ നി​ന്നും വി​നോ​ദ് കു​മാ​ർ കൈ​ക്കൂ​ലി വാ​ങ്ങി എ​ന്നാ​ണ് വി​വ​രം. ഗൂ​ഗി​ള്‍ പേ ​വ​ഴി​യാ​ണ് സു​നി​യു​ടെ അ​ടു​ത്ത ബ​ന്ധു​വി​ൽ നി​ന്നും വി​നോ​ദ് കു​മാ​ർ പ​ണം വാ​ങ്ങി​യ​ത്. എ​ട്ട് ത​ട​വു​കാ​രു​ടെ ബ​ന്ധു​ക്ക​ളി​ൽനി​ന്നും ഡി​ഐ​ജി നേ​രി​ട്ട് […]

SIR പട്ടികയിൽ നിന്ന് പുറത്താകുമോ

തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിഷ്കരണം (എസ്ഐആർ) വഴി പട്ടികയിൽ നിന്ന് പുറത്താകുന്നവരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു. https://www.ceo.kerala.gov.in/asd-list എന്ന ലിങ്കിൽ പ്രവേശിച്ച് പേരുവിവരങ്ങൾ പരിശോധിക്കാൻ സാധിക്കും. തെറ്റായ കാരണത്താൽ പുറത്താക്കപ്പെട്ടവരുണ്ടെങ്കിൽ ഇന്നു തന്നെ ബിഎൽഒമാരേയോ പാർട്ടി പ്രതിനിധികളായ ബിഎൽഒമാരേയോ ബന്ധപ്പെട്ട് ഫോം സമർപ്പിച്ചാൽ വോട്ടർപട്ടികയിൽ പേര് ഉറപ്പാക്കാൻ സാധിക്കും. പൂരിപ്പിച്ച ഫോം സമർപ്പിക്കാൻ ഇന്നു കൂടി അവസരം ഉണ്ട്. കൂടുതൽ സമയം വേണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടുവെങ്കിലും ഇത് അംഗീകരിച്ചിട്ടില്ല. ക്രമ നമ്പർ, തിരിച്ചറിയൽ കാർഡ് […]

ഗുഹകളിൽ അവർ ക്യാമറയ്ക്ക് മുന്നിൽ

തിരുവനന്തപുരം : ഇപ്പോഴും നിലമ്പൂരിലെ കൊടുങ്കാട്ടിൽ ഗുഹകളിൽ കഴിയുന്ന ആദിവാസി ജനവിഭാഗമാണ് ചോലനായ്ക്കർ. അവരുടെ കഥ അവരുടെ ഭാഷയിൽ, അവർതന്നെ അഭിയിച്ചതാണ് ‘തന്തപ്പേര്’. ഒരു ഗോത്രജനതയുടെ ചരിത്രവും ജീവിതവും അതിജീവനവും ഒറിജിനൽ അല്ലാത്ത ഒരു തന്തപ്പേരിനെ മുൻനിറുത്തി മനോഹരമായ ആവിഷ്കരിച്ചിരിക്കുകയാണ് സംവിധായകൻ ഉണ്ണികൃഷ്ണൻ ആവള. ഈ സിനിമയ്ക്ക് മൂന്നു കാലമുണ്ട്. ആദ്യത്തേത്ത് ഗോത്രജനതയുടെ ഭൂതകാലം, രണ്ടാമത്തേത് ഭൂതകാലത്തിന്റെ ദുരന്തം പേറുന്ന വർത്തമാനകാലം, ഭാവിയിലേക്കുള്ള അവരുടെ കുതിപ്പ്. അടിയന്തരാവസ്ഥയുടെ അമ്പതാണ്ടുകൾ പൂർത്തിയാകുന്ന ഈ വർഷം പുറത്തിറങ്ങിയ ചിത്രത്തിൽ അന്ന് […]

Back To Top