വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം

വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം

പാ​ല​ക്കാ​ട് : തൃ​ത്താ​ല​യി​ൽ വ്യാ​യാ​മ​ത്തി​നാ​യി വീ​ടി​നു​ള്ളി​ൽ കെ​ട്ടി​യി​രു​ന്ന ക​യ​റി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ഥി​നി​ക്ക് ദാ​രു​ണാ​ന്ത്യം. കൂ​റ്റ​നാ​ട് പു​ളി​ക്ക​ൽ വീ​ട്ടി​ൽ അ​ലി​മോ​ന്‍റെ മ​ക​ൾ ആ​യി​ഷ ഹി​ഫ (11) ആ​ണ് മ​രി​ച്ച​ത്. ആ​യി​ഷ ഹി​ഫ വ​ട്ടേ​നാ​ട് ജി​വി​എ​ച്ച്എ​സ് സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ഉ​യ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വ്യാ​യാ​മ​ത്തി​നാ​യി വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ൽ കെ​ട്ടി​യി​രു​ന്ന ക​യ​റി​ൽ കു​രു​ങ്ങി​യാ​ണ് കു​ട്ടി അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തെ​ന്ന് കു​ടും​ബം മൊ​ഴി ന​ൽ​കി​യ​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കു​ട്ടി​യു​ടെ മാ​താ​വും സ​ഹോ​ദ​രി​യും പു​റ​ത്ത് പോ​യ സ​മ​യ​ത്താ​യി​രു​ന്നു അ​പ​ക​ടം.

ഈ ​സ​മ​യം കു​ട്ടി​യു​ടെ മു​ത്ത​ശി​മാ​ർ മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. കു​ട്ടി​യെ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​യ​റി​ൽ കു​രു​ങ്ങി​യ നി​ല​യി​ൽ ഹി​ഫ​യെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top