പീരുമേട് സബ് ജയിലിലെ ടോയ്ലറ്റിൽ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ.
2024ൽ കുമളി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത പോക്സോ കേസിലാണ് കുമാർ അറസ്റ്റിലായത്. തുടർന്ന് റിമാൻഡിൽ കഴിയുകയായിരുന്നു. ജാമ്യത്തിലെടുക്കാൻ ആരും എത്തിയിരുന്നില്ല. തൊടുപുഴ : പീരുമേട് സബ് ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍. കുമളി സ്വദേശി കുമാർ (35) ആണ് പീരുമേട് സബ് ജയിലിൽ ജീവനൊടുക്കിയത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ഭക്ഷണം കഴിക്കാൻ സഹതടവുകാർ പുറത്ത് പോയ സമയത്താണ് സംഭവം. അലക്കിയിട്ട തുണി എടുക്കാനെന്ന് പറഞ്ഞ് പോയ കുമാർ ശുചിമുറിയിൽ കയറുപയോഗിച്ച് ജീവനൊടുക്കുകയായിരുന്നു. 2024ൽ […]



