മുളയറച്ചാലിൽ അൽഭുത ഉറവ
വെളിനല്ലൂർ : മുളയറച്ചാലിൽ ഇന്ന് രാവിലെ അൽഭുതകരമായ രീതിയിൽ ഉറവ പൊട്ടി വെള്ളം കുത്തൊഴുക്കോടെ ഒഴുകുന്നു. ഭൂമിക്കടിയിൽ ചില ശബ്ദങ്ങളും കേൾക്കുന്നുണ്ട്. ഇത്രയധികം വെള്ളം ഭൂമിക്കടിയിൽ നിന്നും പുറത്തേക്കൊഴുകുന്നത് ജനങ്ങളെ പരിഭ്രാന്തിയിൽ ആക്കിയിരിക്കയാണ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുള്ളതായി വാർഡ് മെമ്പർ നിസാർ അറിയിച്ചു. റിപ്പോർട്ടർ : മനോജ് ബി കെ നായർ വില്ലേജ് ന്യൂസ്.



