പ്രാദേശിക അവധി പ്രഖ്യാപിച്ചു

പ്രാദേശിക അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : 93-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 31ന് തിരുവനന്തപുരം ജില്ലയിലെ വിവിധ താലൂക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകൾക്കാണ് ജില്ലാ കളക്ടര്‍ അവധി നൽകിയിരിക്കുന്നത്. രണ്ട് താലൂക്കുകളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

മുന്‍ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്ന് വരെയാണ് ശിവഗിരി തീര്‍ത്ഥാടനം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top