വാൽവ് തകരാറിലായി

വാൽവ് തകരാറിലായി

ആറ്റിങ്ങൽ : ജല അതോറിറ്റിയുടെ വാൽവ് തകരാറിലായി കുടിവെള്ളം പാഴാകുന്നു. ആലംകോട് കടയ്ക്കാവൂർ റോഡിലാണ് വലിയതോതിൽ കുടിവെള്ളം പാഴാകുന്നത്. ആലംകോട് ജങ്ഷനിൽനിന്ന് 100 മീറ്റർ മാറി സ്ഥിതിചെയ്യുന്ന കലുങ്കിന് സമീപത്ത് ജല അതോറിറ്റിയുടെ വാൽവുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ വാൽവുകളിലെ തകരാർ കാരണമാണ്ഇവിടെ കുടിവെള്ളം പാഴാകുന്നത്.

ഒരാഴ്ചയായി വെള്ളം ശക്തിയായി ഒഴുകുകയാണ്. വേനൽ ആരംഭിക്കാനിരിക്കെ വെള്ളം നഷ്ടമാകുന്നത് ആശങ്കപ്പെടുത്തുന്നത് ആണ്. കലുങ്കിന് സമീപത്തെ വാൽവുകളിൽ നിന്നുള്ള വെള്ളം ഓടയിലൂടെ ഒഴുകി പോവുകയാണ്.ബന്ധപ്പെട്ടവർ ഉടൻ നടപടി സ്വീകരിക്കണമെനന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top