കെ​എ​സ്ആ​ർ​ടി​സി ബ​സും ക്രെ​യി​നും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

നെ​ടു​മ​ങ്ങാ​ട് : ക​ര​കു​ളം ഏ​ണി​ക്ക​ര​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും ക്രെ​യി​നും ​അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു വി​തു​ര​യി​ലേ​ക്കു പോ​യ കെ​എ​സ്ആ​ർ​ടി​സി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. വ​ഴ​യി​ല പ​ഴ​കു​റ്റി നാ​ലു​വ​രി പാ​ത ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ജോ​ലി​ക​ൾ​ക്കി​ടെ​യാ​ണ് ക്ര​യി​നു​മാ​യി കെ​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ച​ത്. വ​ഴ​യി​ല​ക്കും ഏ​ണി​ക്ക​ര​യ്ക്കും ഇ​ട​യ്ക്കു​ള്ള ചെ​റു​വ​ള​വി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ക്ര​യി​നി​ന്‍റെ നീ​ള​മു​ള്ള ഭാ​ഗം കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗ്ലാ​സി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നു കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ന്നു. ക്രെ​യി​ൻ ചെ​റി​യ കു​ഴി​യി​ലേ​ക്കു മ​റി​ഞ്ഞു​വീ​ഴു​ക​യും ചെ​യ്തു. യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ പ​രി​ക്കി​ല്ല. […]

വിവാദം വിടാതെ ആർ ശ്രീലേഖ

തിരുവനന്തപുരം : വി കെ പ്രശാന്ത് എം.എൽ.എയുമായുള്ള ഓഫീസ് തർക്കം അവസാനിച്ചെന്ന് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞെങ്കിലും വിവാദം വിടാതെ കൗൺസിലർ ആർ ശ്രീലേഖ. വിവാദമായ കെട്ടിടത്തിൽ ഇന്നലെ ഓഫീസ് തുറന്ന ശ്രീലേഖ അത് ഫേസ്ബുക്കിലൂടെ അറിയിച്ചത്. താൻ ഉയർത്തിയ വിവാദങ്ങളുടെ തുടർച്ചയെന്ന് വ്യക്തമാക്കുന്ന പരാമർശങ്ങളോടെയാണ്. ഭാരതാംബയുടെ ചിത്രം കസേരയിൽ വച്ച് വിളക്ക് തെളിച്ചാണ് ഓഫീസ് തുറന്നത്. പിന്നാലെ ജനപ്രതിനിധി എന്ന തന്റെ പുതിയ ദൗത്യം തുടങ്ങിയ സന്തോഷം ശ്രീലേഖ ഫേസ്ബുക്കിൽ പങ്കുവച്ചു.

സന്നിധാനത്ത് റവന്യൂ സംഘം പരിശോധന നടത്തി

ശബരിമല : സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സന്നിധാനത്ത് റവന്യൂ സംഘം പരിശോധന നടത്തി. എസ്ഐടി നൽകിയ മഹസർ പ്രകാരം ശ്രീകോവിൽ ഉൾപ്പെടെ അളന്നു. പെരുനാട് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്. എസ്ഐടി നിർദേശപ്രകാരമാണ് അളവെടുത്തത്. സീൻ പ്ലാൻ രണ്ട് ദിവസത്തിനകം എസ്ഐടിക്ക് നൽകുമെന്ന് റവന്യൂ സംഘം അറിയിച്ചു. ഈ സീൻ പ്ലാനാണ് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിക്കുക. അതേസമയം ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഗുരുതര വീഴ്ചയെന്ന് ബോർഡ് മുൻ അംഗം എൻ വിജയകുമാറിന്റെ റിമാൻഡ് […]

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ബെംഗളൂരു : ലുലു മാളിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. 27 കോടി രൂപയുടെ ആദായനികുതി അടയ്ക്കാത്തതിനാലാണ് നടപടി . അന്വേഷണത്തിനിടെ, നികുതി ബാധ്യതകളും ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് നികുതി വെട്ടിപ്പിന്റെ സൂചനകള്‍ കണ്ടെത്തിയതായി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു. കുടിശ്ശികയുള്ള നികുതി തുക സംബന്ധിച്ച് കമ്പനിക്ക് മുമ്പ് നോട്ടിസ് നല്‍കിയിരുന്നതായും എന്നാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ പണം നല്‍കിയില്ലെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ വകുപ്പ് നിയമനടപടി സ്വീകരിക്കുകയായിരുന്നു.

ബാറുകൾ നാളെ രാത്രി 12 വരെ

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ‍ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ ഉടമകളുടെ ആവശ്യത്തെ തുടർന്നാണ് സർക്കാർ ഒരു മണിക്കൂർ സമയം നീട്ടി ഉത്തരവ് ഇറക്കിയത്. പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാനത്താകെയുള്ള ബാര്‍ ഹോട്ടലുകളിൽ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അതിന്‍റെ ഭാഗമായി ബാര്‍ ഹോട്ടൽ ഉടമകള്‍ ഇത്തരമൊരു ആവശ്യം സര്‍ക്കാരിന് മുന്നിൽ എത്തിച്ചിരുന്നു. മാത്രമല്ല, വിനോദ സഞ്ചാരികളുടെ വരവ് […]

മത്തിആരംഭം കുറിച്ചു

വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത ബിജുലാൽ തിരക്കഥരചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മത്തി ‘ഈ ചിത്രത്തിന് ഡിസംബർ ഇരുപത്തിയെട്ട് ഞായറാഴ്ച്ച കൊച്ചിയിൽ തുടക്കം കുറിച്ചുഫിലിം പ്രൊഡ്യൂസേർസ് അസ്സോസ്സിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത നിർമ്മാതാവ് ശശി അയ്യഞ്ചിറ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ യായിരുന്നു ആരംഭം കുറിച്ചത്.ചെമ്പിൽ അശോകൻ, നിർമ്മാതാവ് സന്തോഷ് പവിത്രം, തിരക്കഥാകൃത്ത്, ഷിജു നമ്പത്ത്, എന്നിവർ ആശംസകൾ നേർന്നു.റോഡ് […]

ഒന്നു മുതല്‍ 12 വരെ പാഠപുസ്തക പരിഷ്കരണം പൂര്‍ത്തിയാകുന്നു

ഒന്നു മുതല്‍ 12 വരെയുള്ള പാഠപുസ്തക പരിഷ്കരണം കേരളത്തില്‍ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സ്വന്തം നയങ്ങള്‍ അടിച്ചേല്‍പ്പിക്കാൻ ശ്രമിക്കുകയാണെന്നും, എന്നാല്‍ കേരള പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് പരിഷ്കരണം നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങള്‍ ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങള്‍ കേരളം കൂടുതല്‍ ശക്തമായി ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.വേനലവധി മാറ്റം സംബന്ധിച്ച്‌ ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ആംബുലന്‍സ് കടത്തിക്കൊണ്ടു പോയ വിദ്യാര്‍ഥികളെ കോഴിക്കോട് നിന്നും കണ്ടെത്തി.

തിരുവനന്തപുരം കല്ലമ്പലത്ത് ആംബുലന്‍സ് കടത്തിക്കൊണ്ടുപോയ രണ്ട് വിദ്യാര്‍ഥികളെയും കണ്ടെത്തി. കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. പന്തീരാങ്കാവ് പെരുമണ്ണയിലെ ബന്ധുവീട്ടിലായിരുന്നു വിദ്യാര്‍ഥികള്‍. കല്ലമ്ബലത്ത് നിന്നാണ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ ആംബുലന്‍സ് കടത്തിക്കൊണ്ടു പോയത്. വിദ്യാര്‍ഥികളെ തിരുവനന്തപുരത്ത് എത്തിച്ച്‌ ചോദ്യം ചെയ്യും. ആംബുലന്‍സ് കൊല്ലത്ത് ഉപേക്ഷിച്ചതായാണ് വിദ്യാര്‍ഥികള്‍ പറഞ്ഞത്. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.കല്ലമ്ബലം കുടവൂര്‍ മുസ്ലീം ജമാഅത്തെയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് വിദ്യാര്‍ഥികള്‍ കടത്തിയത്. കാണാതായ കുട്ടികള്‍ക്ക് വേണ്ടി മാതാപിതാക്കളും പൊലീസില്‍ […]

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസ്- രണ്ടു പേര്‍കൂടി അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫഌറ്റിലെത്തിച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. മുഖ്യപ്രതികള്‍ക്ക് സഹായം നല്‍കിയ രണ്ടു പേരെയാണ് ടൗണ്‍ പോലിസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ കാസര്‍കോട് സ്വദേശികളായ രണ്ടുപേരാണ് നേരത്തെ പിടിയിലായത്. കാസര്‍കോട് സ്വദേശികളായ മുഹമ്മദ് റഹീസ്, മുഹമ്മദ് ഷമീം എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായത്. താമരശ്ശേരി പുതുപ്പാടി സ്വദേശി മുഹമ്മദ് സാലിഹ്, വരുവിന്‍കാലായില്‍ ഷബീര്‍ അലി എന്നിവരെ തിങ്കളാഴ്ച പോലിസ് അറസ്റ്റ് ചെയ്തിരുന്നു. വീടുവിട്ടിറങ്ങി കോഴിക്കോട്ടെത്തിയ പതിനാറുകാരിയെയാണ് പ്രതികള്‍ […]

KSFE കസ്റ്റമർ മീറ്റ് 2025 ആഘോഷപൂർവ്വം നടന്നു.

KSFE മണ്ണന്തല ശാഖ സംഘടിപ്പിച്ച കസ്റ്റമർ മീറ്റ് ബ്രാഞ്ച് ഓഫീസിൽ ഇന്ന് 3 മണിക്ക് വിജയകരമായി നടന്നു. KSFE അർബൻ റീജിയൺ AGM ശ്രീ. രാജു ആർ ഭദ്രദീപം കൊളുത്തി. മണ്ണന്തല ശാഖാ മാനേജർ ശ്രീമതി. മീന. എസ്.നായർ അദ്ധ്യക്ഷയായിരുന്നു. ഒരു ലക്ഷം കോടി രൂപയുടെ ബിസിനസ്സ് എന്ന സുപ്രധാന നേട്ടം കൈവരിക്കാൻ KSFE യ്ക്ക് സാധിച്ചതായും ഈ നേട്ടം കൈവരിച്ച രാജ്യത്തെ ആദ്യ MNBC(മിസലേനിയസ്സ് നോൺ ബാങ്കിഗ് കമ്പനി ) ആയി മാറിയതായും ഉദ്ഘാടന പ്രസംഗത്തിൽ […]

Back To Top