നാഷണൽ റിസർച്ച് കോൺഫറൻസും ഹയർ എഡ്യൂക്കേഷൻ എക്‌സ്‌പോയും
തിരുവനന്തപുരം : കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പുമായി മൂന്ന് ദിവസത്തെ ‘നാഷണൽ റിസർച്ച് കോൺഫറൻസും”ഹയർ എഡ്യൂക്കേഷൻ എക്സ്‌പോയും ഇന്ന് വഴുതക്കാട് ഗവ.വിമൻസ് കോളേജിൽ ആരംഭിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പും ഉന്നതവിദ്യാഭ്യാസ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ പ്രമേയം ‘ഗവേഷണത്തിൽ നിന്ന് പ്രയോഗത്തിലേക്ക്” എന്നതാണ്. എക്‌സ്‌പോ ഇന്ന് രാവിലെ 10ന് മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. നാഷണൽ റിസർച്ച് കോൺഫറൻസിന്റെ ഔദ്യോഗിക ഉദ്ഘാടനം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള […]



