കിടുകിടാ വിറപ്പിച്ച കടുവ കൂട്ടിൽ വീണു

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവിൽ നാലു പശുക്കളെ അക്രമിച്ചുകൊന്ന കടുവ വനം വകുപ്പ് വെച്ച കൂട്ടിൽ വീണു. 10 വയസ്സ് തോന്നിക്കുന്ന ആൺകടുവയാണ് രാത്രി 11.30തോടെ വനം വകുപ്പിന്റെ കൂട്ടിൽ അകപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടനെതന്നെ കടുവയെ വയനാട് കുപ്പാടി കടുവാ സങ്കേതത്തിലേക്ക് കൊണ്ടുപോയി.

ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് ചെള്ളുപനി

കൊയിലാണ്ടി : നഗരസഭയിലെ പത്താം വാർഡ് പാവുവയലിൽ കഴിഞ്ഞദിവസം മരിച്ച സ്ത്രീക്കു ചെള്ളുപനി സ്ഥിരീകരിച്ചു. ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. ഡിഎംഒയുടെ നിർദേശപ്രകാരം നഗരസഭയുടെ നേതൃത്വത്തിൽ പൊതുജനാരോഗ്യ വിഭാഗം പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. മരിച്ച രോഗിയുടെ വീടിന്റെ പരിസരത്തുള്ള കുറ്റിക്കാടുകളുള്ള സ്ഥലങ്ങളും സമീപ പ്രദേശങ്ങളിലും ശുചീകരിച്ചു. എലികളുടെ ശരീരത്തിൽ നിന്നു സാംപിൾ പരിശോധനയ്ക്കു ശേഖരിച്ചു. ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫിസർ കെ പി റിയാസ്, തിരുവങ്ങൂർ സിഎച്ച്സി ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ […]

സ്വർണ്ണക്കൊള്ള ഇ ഡി കേസ് രജിസ്റ്റർ ചെയ്തു

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ഇസിഐആർ രജിസ്റ്റർ ചെയ്തു. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇഡി ജോയിൻ്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഒറ്റ കേസ് ആയിട്ടായിരിക്കും അന്വേഷണം നടക്കുക. ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതികളാക്കിക്കൊണ്ടാവും ഇഡി അന്വേഷണം നടക്കുക.

ഗുജറാത്തിലെ രാജ്കോട്ടിൽ ഭൂചലനം

ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച പുലർച്ചെ വരെ തുടർച്ചയായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിലെ ‘മൈനോർ’ അല്ലെങ്കിൽ ‘മൈനർ’ വിഭാഗത്തിലാണ് എല്ലാ ഭൂകമ്പങ്ങളും ഉണ്ടായത്, ജീവഹാനിയോ സ്വത്തുനാശമോ റിപ്പോർട്ട് ചെയ്തിട്ടില്ല. വെറും 12 മണിക്കൂറിനുള്ളിൽ ഒമ്പത് ഭൂകമ്പങ്ങൾ രേഖപ്പെടുത്തി. ആദ്യത്തെ ഭൂകമ്പം വ്യാഴാഴ്ച രാത്രി 08:43 ന് അനുഭവപ്പെട്ടപ്പോൾ, അവസാനത്തേത് വെള്ളിയാഴ്ച രാവിലെ 08:34 ന് രേഖപ്പെടുത്തി.

തന്ത്രി കണ്ഠരര് രാജീവര്അറസ്റ്റിൽ

ശബരിമല : ശബരിമല സ്വർണ്ണ കവർച്ച കേസുമായി ബന്ധപ്പെട്ട് ശബരിമല തന്ത്രി കണ്ഠരര് രാജീവരെഎസ് ഐ റ്റി അറസ്റ്റ് ചെയ്തു. വൈകിട്ടോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.കേസിലെ അതിനിർണായകമായ അറസ്റ്റ് ആണിത്.

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് മോഷണം പോയി

തിരുവനന്തപുരം : തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ് പാർക്കിംഗിൽ നിന്നും ഉദ്യോഗസ്ഥൻ്റെ ബൈക്ക് മോഷണം പോയി. ഇന്ന് വൈകിട്ടായിരുന്നു സംഭവം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് സ്റ്റേഷൻ കോമ്പോണ്ടിൽ പാർക്ക് ചെയ്ത വാഹനമാണ് മോഷണം പോയത്. സിസിടിവി ദൃശ്യങ്ങളിൽ പരിശോധിച്ചതിൽ നിന്നും പൊലീസിന് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചെന്നാണ് സൂചന. നിരവധി മോഷണക്കേസുകളിൽ പ്രതിയായ പൂജപ്പുര സ്വദേശിയാണ് ബെെക്ക് മോഷ്ടിച്ചതെന്നാണ് നിഗമനം. പ്രതിക്കായി പൊലിസ് അന്വേഷണം തുടങ്ങി. താക്കോൽ ഊരാതെയായിരുന്നു വാഹനം പാർക്ക് ചെയ്തിരുന്നത്.

കൈക്കുഞ്ഞടക്കം പെരുവഴിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം ആര്യനാട് വീട് ജപ്തി ചെയ്തതോടെ കുടുംബം പെരുവഴിയിലായി. അഞ്ച് വയസ് പ്രായമുള്ള കുഞ്ഞടക്കം പെരുവഴിയിൽ. ആര്യനാട്ടെ നിഹാസിന്റെ വീടാണ് ജപ്തി ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു ജപ്തി നടന്നത്. 11 ലക്ഷംരൂപയിൽ എട്ട് ലക്ഷം അടച്ചതായി നിഹാസ് പറഞ്ഞു. ബാലവകാശ കമ്മീഷൻ വീട് സന്ദർശിച്ചു. കൈക്കുഞ്ഞിനെ ഉൾപ്പെടെ പെരുവഴിയിൽ ഇറക്കിയ ബാങ്കിൻ്റെ നടപടിക്കെതിരെയാണ്ബാലവകാശ കമ്മീഷന്റെ ഇടപെടൽ. ബാങ്ക് മാനേജരുമായി ചർച്ചനടത്തി. കുടുംബത്തിന് വീട് തുറന്നു നൽകുമെന്നും സാവകാശം നൽകുന്നുവെന്നും ബാങ്ക്.

അനന്തപുരി സാംസ്കാരിക കൂട്ടായ്മയുടെ മാധ്യമ ശ്രേഷ്ഠ പുരസ്കാരം

അനിൽ നെടുങ്ങോടിന് തി​രു​വ​ന​ന്ത​പു​രം​ : നന്ദാവനം – പ്രൊഫ.എൻ.കൃഷ്ണ പിള്ള ഫൗണ്ടേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ഫാം ജേർണലിസ്റ്റും ഫാം ഇൻഫർമേഷൻ ബ്യൂറോ റിട്ട. പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറുമായ സുരേഷ് മുതുകുളം പുരസ്കാരം അനിൽ നെടുങ്ങോടിന്സമ്മാനിച്ചു. രണ്ടാം ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു് ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രക്ഷേപണം ആരംഭിച്ച ഞാറ്റുവേല ദ് വോയ്സ് ഓഫ് കുട്ടനാട് എന്ന കാർഷിക പ്രക്ഷേപണ പരിപാടിയിൽ 2013 മാർച്ച് 15 മുതൽ 2024 ജനുവരി 4 വരെ വിവിധ നിലകളിൽ […]

ആനാവൂർ സ്കൂളിൽ നിന്നും രണ്ട് എം.എൽ.എമാർ

തി​രു​വ​ന​ന്ത​പു​രം ​: നിയമസഭാ പുസ്തകോൽസവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാതൃകാ നിയമസഭയിൽ അനുഗ്രഹ യും സനോജ് വിൻസും കുട്ടി എംഎൽഎ മാരായി തിളങ്ങി. പല ഘട്ടങ്ങളായി നടന്ന സെലക്ഷൻ പ്രക്രീയയിലൂടെയാണ് ഈ മിടുക്കരായ വിദ്യാർത്ഥികൾ ആനാവൂർ സ്കൂളിന്റെ അഭിമാനമായത്. ചോദ്യോത്തരവേളയിൽ ഈ കുട്ടി എം.എൽ.എ മാർക്ക് മന്ത്രിയോട് ചോദ്യം ചോദിക്കാനുള്ള അവസരവും ലഭിച്ചു. വില്ലേജ് ന്യൂസ് നെയ്യാറ്റിൻകര

Back To Top