അപകടത്തിൽ പെട്ട് കെഎഎസ്ആർടിസി എസി സ്ലീപ്പർ ബസ്.
കെഎസ്ആർടിസിയുടെ പുതിയ എസി സ്ലീപ്പർ ബസ് അപകടത്തിൽ പെട്ടു. പ്രകാശിന്റെ ബെംഗ്ലളൂരു വർക്‌ഷോപ്പിൽ നിന്ന് കെഎസ്ആർടിസിക്ക് കൈമാറാൻ വരുന്ന വഴി ഹൊസൂറിന് അടുത്ത് വച്ചിട്ടാണ് അപകടമുണ്ടായത്. ത്രിവര്‍ണ പതാകയുടെ നിറങ്ങളും കഥകളിയുടെ ഗ്രാഫിക്സുമുള്ള പുതിയ ബസാണ് അപകടത്തിൽ പെട്ടത്. മുന്നിൽ പോയ വാഹനം പെട്ടെന്ന് ബ്രേക് പിടിച്ചതാണ് അപകട കാരണം എന്ന് കരുതുന്നു. ലോറിയുടെ പിൻഭാഗത്ത് ഇടിച്ച ബസിന്റെ പിന്നിൽ മറ്റൊരു ലോറിയും ഇടിച്ചു. പ്രകാശിന്റെ ക്യാപെല്ല ബോഡിയിലാണ് ഈ ബസുകള്‍ നിര്‍മിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി ഹൈബ്രിഡ് ബസുകള്‍ […]



