നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും 50% സീറ്റ് നല്‍കും
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ വന്‍ തലമുറമാറ്റം ഉണ്ടാകുമെന്ന് സൂചന നല്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും 50 ശതമാനം പ്രാതിനിധ്യം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സതീശന് നിലപാട് വ്യക്തമാക്കിയത്. ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കുമെന്നും, പാര്‍ട്ടിയിലെയും നിയമസഭയിലെയും പ്രതിനിധിത്വത്തില്‍ അന്‍പതു ശതമാനം യുവാക്കളും സ്ത്രീകളും ആയിരിക്കണമെന്ന തീരുമാനമാണ് കോണ്‍ഗ്രസ് പിന്തുടരുന്നതെന്നും സതീശന് പറഞ്ഞു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി […]



