നെടുമങ്ങാട് വില്ലേജ് ഓഫീസിൽ വിജിലൻസ് കയറി
തിരുവനന്തപുരം : നെടുമങ്ങാട് കരിപ്പൂർ വില്ലേജ് ഓഫീസിൽ അല്പംമുമ്പ് വിജിലൻസ് മിന്നൽ പരിശോധന നടത്തി. ഉദ്യോഗസ്ഥരുടെ മേശകളിൽ നിന്ന് 12000 രൂപ കണ്ടെടുത്തു.കൂടുതൽ പരിശോധനകൾ തുടരുന്നു. വില്ലേജ് ന്യൂസ് തിരുവനന്തപുരം.
തിരുവനന്തപുരം : നെടുമങ്ങാട് കരിപ്പൂർ വില്ലേജ് ഓഫീസിൽ അല്പംമുമ്പ് വിജിലൻസ് മിന്നൽ പരിശോധന നടത്തി. ഉദ്യോഗസ്ഥരുടെ മേശകളിൽ നിന്ന് 12000 രൂപ കണ്ടെടുത്തു.കൂടുതൽ പരിശോധനകൾ തുടരുന്നു. വില്ലേജ് ന്യൂസ് തിരുവനന്തപുരം.
തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പ് നടപടികൾ മാർച്ചിൽ തുടങ്ങാനിരിക്കെ സംസ്ഥാനം അപ്രതീക്ഷിത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നതായി സൂചന. കടമെടുപ്പ് പരിധി കേന്ദ്രം വൻതോതിൽ വെട്ടിക്കുറച്ചതും പ്രശ്നമായി. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങുന്ന സാഹചര്യമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് ആശങ്ക. നികുതി വരുമാനത്തിനു പുറമെ 2,000 കോടി രൂപ കേരളത്തിന് ഓരോ മാസവും അധികമായി ചെലവാകാറുണ്ട്. കടമെടുപ്പിലൂടെയാണ് ഇത് കണ്ടെത്തുന്നത്. സാമ്പത്തികവർഷത്തിന്റെ അവസാനത്തിൽ കരാറുകാർക്കും മറ്റും ബില്ല് മാറി നൽകേണ്ടതിനാൽ ചെലവ് കുത്തനെ ഉയരും. അവസാന പാദത്തിൽ കരാറുകാർക്കും […]
തിരുവനന്തപുരം : പരിശോധന നടത്താത്ത ബസുകൾക്കും സർട്ടിഫിക്കറ്റ് നൽകിയ കെഎസ്ആർടിസിയുടെ പുക പരിശോധന കേന്ദ്രത്തിനെതിരെ നടപടിയെടുക്കാതെ മോട്ടോർ വാഹന വകുപ്പ്. സംഭവത്തിൽ തെളിവുകൾ സഹിതം സംഭവം പുറത്തുവന്നിട്ടും നടപടിയെടുക്കുന്ന കാര്യത്തിൽ അധികൃതരുടെ അനാസ്ഥ തുടരുകയാണ്. തിരുവനന്തപുരം വികാസ് ഭവൻ ഡിപ്പോയിൽ അടുത്തിടെ ആരംഭിച്ച പുക പരിശോധന കേന്ദ്രത്തിലാണ് ക്രമക്കേട് നടന്നത്. മാനന്തവാടി- സുൽത്താൻ ബത്തേരി പാതയിൽ ഓടുന്ന ഓർഡിനറി ബസ് തിരുവനന്തപുരത്ത് പുകപരിശോധനയ്‌ക്ക് ഹാജരായെന്ന് കാണിച്ചാണ് സർട്ടിഫിക്കറ്റ് നൽകിയത്. ഇതിനായി മാനന്തവാടിയിൽ നിന്ന് പകർത്തിയ ബസിന്റെ വീഡിയോ […]
തിരുവനന്തപുരം കോർപറേഷനിലെ സ്റ്റാൻഡിങ് കമ്മിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് ഇല്ലാത്ത ധനകാര്യ സ്ഥിരം സമിതി ഉൾപ്പെടെ ഏഴ് കമ്മിറ്റികൾ ബിജെപി ഉറപ്പിച്ചു. അതേസമയം, നികുതി അപ്പീൽ സ്ഥിര സമിതിയിലേക്ക് ഒരു ബിജെപി അംഗം മാത്രം നാമനിർദേശ പത്രിക സമർപ്പിച്ചാൽ മതിയെന്ന് പാർട്ടി നിർദേശിച്ചതോടെ അത് പ്രതിപക്ഷത്തിന് ലഭിക്കുമെന്ന് ഉറപ്പായി. വാശിയേറിയ മേയർ, ഡെപ്യൂട്ടി മേയർ തിരഞെടുപ്പിന് ശേഷം നടക്കുന്ന സ്ഥിരം സമിതി തിരഞ്ഞെടുപ്പിൽ ബിജെപി കരുതലോടെ നീങ്ങുമ്പോൾ പാർട്ടിക്കുള്ളിൽ അമർഷവും പുകയുകയാണ്. തിരഞ്ഞെടുപ്പ ഇല്ലാത്ത ധനകാര്യ സ്ഥിര സമിതിയിൽ […]
തിരുവനന്തപുരം : സംസ്ഥാനത്തെ ആറുവരി ഹൈവേകളിൽ അപകടം ഒഴിവാക്കാൻ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകൾക്കും വിലക്കേർപ്പെടുത്തും. സർവീസ് റോഡ് ഇല്ലാത്ത സ്ഥലങ്ങളിൽ മാത്രമാകും ദേശീയപാതയിൽ കയറാൻ അനുവദിക്കുക. റോഡ് അപകടനിരക്ക് കൂടിയ സാഹചര്യംകൂടി പരിഗണിച്ചാണ് നടപടി. ദേശീയപാതാ നിർമാണം പൂർത്തിയാകുന്നതോടെ നിയന്ത്രണം നടപ്പാക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ നാഗരാജു ചകിലം പറഞ്ഞു.
കൊച്ചി : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സംഗ കേസിൽ അറസ്റ്റ് തടഞ്ഞ നടപടി ഈ മാസം 21 വരെ ഹൈക്കോടതി നീട്ടി. രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ കക്ഷി ചേർത്തു. മറുപടി സത്യവാങ്മൂലം നല്‍കാൻ പരാതിക്കാരിയ്ക്ക് രണ്ടാഴ്ചത്തെ സാവകാശം നൽകി. രാഹുലിനെതിരായ ആദ്യ ബലാത്സംഗ കേസിലാണ് തന്നെയും കക്ഷി ചേര്‍ക്കണമെന്ന അപേക്ഷയുമായി പരാതിക്കാരി കോടതിയെ സമീപിച്ചത്. 21ന് കോടതി വിശദമായ വാദം കേള്‍ക്കും. അതിന് ശേഷമായിരിക്കും രാഹുലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കുക. വില്ലേജ് ന്യൂസ് പൊളിറ്റിക്കൽ ഡസ്ക്
വെള്ളറട : മണ്ഡപത്തിന്‍കടവ് പരിസരത്ത് പുലിയെ കണ്ടെന്ന വാര്‍ത്തയെത്തുടര്‍ന്നുണ്ടായ ജനങ്ങളുടെ ആശങ്കക്ക് വിരാമമാകുന്നു. കഴിഞ്ഞദിവസം പ്രദേശത്ത് പുലിയെ കണ്ടതായി പരന്ന പ്രചാരണം തെറ്റാണെന്നും അത് വലിയൊരു നായയായിരുന്നെന്നും വനംവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. നാട്ടുകാർ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിവിശദമായ പരിശോധന നടത്തിയിരുന്നു. പ്രദേശത്തെ കാല്‍പ്പാടുകളും മറ്റ് അടയാളങ്ങളും പരിശോധിച്ചതില്‍ നിന്ന് പുലിയുടേതായ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല. രാത്രികാലത്തെ വെളിച്ചക്കുറവില്‍ കണ്ട നായയെ പുലിയാണെന്ന് തെറ്റിദ്ധരിച്ചതാകാമെന്നാണ് നിഗമനം. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും മലയോര മേഖലകളോട് ചേര്‍ന്ന […]
Prof വി ദാമോദരൻ നായർ (തമ്പിസാർ -78)(Rtd ജ്യോഗ്രഫി ഡിപ്പാർട്ട്മെന്റ് ഹെഡ് യൂണിവേഴ്സിറ്റികോളേജ്) അന്തരിച്ചു. സംസ്കാരചടങ്ങുകൾ വെള്ളിയാഴ്ച (09/01/2026) ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. വില്ലേജ് ന്യൂസിന്റെ ആദരം🌹
വെളിനല്ലൂർ : പഞ്ചായത്തിൽ സ്റ്റാൻഡിംഗ് കമ്മറ്റി തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ അംഗങ്ങൾ ബി ജെ പിക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ചതിന് എതിരെ ഇടതുപക്ഷ മുന്നണിയിൽ തന്നെ ഭിന്നത രൂക്ഷമായി. ഇടതുപക്ഷ മുന്നണിയിൽ പെട്ട അംഗത്തിനെ ജയിപ്പിക്കാമെന്നിരിക്കെ ബി ജെ പി അംഗത്തിന് വോട്ട് ചെയ്യാൻ നിർദ്ദേശം നൽകിയത് പാർട്ടി വിരുദ്ധമെന്ന് വിയോജിക്കുന്നവർ അഭിപ്രായപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു
ചാരുംമൂട് : ആലപ്പുഴയിൽ സ്‌കൂട്ടർ ഇടിച്ച് മരിച്ച യാചകൻ്റെ സഞ്ചിയിൽ ഉണ്ടായിരുന്നത് നാലരലക്ഷം രൂപ. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന വ്യക്തിയുടെ സഞ്ചിയിലാണ് ഇത്രയധികം രൂപ കണ്ടെത്തിയത്. പ്ലാസ്റ്റിക് ടിന്നിലാക്കി സഞ്ചിയിൽ സൂക്ഷിച്ച നിലയിലായിരുന്നു പണം ഉണ്ടായിരുന്നത്. പോലീസ് സ്റ്റേഷനിൽ പണം എണ്ണിത്തിട്ടപ്പെടുത്തുന്നു. ജനുവരി അഞ്ച് തിങ്കളാഴ്ച വൈകീട്ടോടെയാണ് ഇയാളെ സ്കൂട്ടർ ഇടിച്ചത്. പരിക്കേറ്റ് വീണ ഇയാളെ നാട്ടുകാർ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചു. അനിൽ കിഷോർ, തൈപറമ്പിൽ കായംകുളം എന്നായിരുന്നു ഇയാൾ ആശുപത്രിയിൽ പറഞ്ഞ മേൽവിലാസം. തലയ്‌ക്ക് […]