ട്രെയിനുകൾക്ക് പാലക്കാട് ജങ്ഷനിൽ പോകാതെ ടൗൺ സ്റ്റേഷനിലൂടെ മധുര ഭാഗത്തേക്ക്‌ പോകാം പാലക്കാട് റെയിൽവേ ബൈപാസ് പദ്ധതി വരുന്നു.

പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ തിരക്കും ട്രെയിനുകളുടെ യാത്രാ സമയം കുറയ്ക്കാൻ കഴിയുന്ന പാലക്കാട് റെയിൽവേ ബൈപാസ് പദ്ധതി വൈകാതെ യാഥാർഥ്യമാകും. പുതിയ റിപ്പോർട്ടുകളനുസരിച്ച് രണ്ടുമാസത്തിനുള്ളിൽ ദക്ഷിണ റെയിൽവേ ബൈപാസ് പദ്ധതി റെയിൽേ ബോർഡിൻ്റെ അംഗീകാരത്തിനായി സമർപ്പിക്കും. 1.8 കിലോമീറ്റർ നീളമുള്ള റെയിൽവേ ലൈനാണ് പാലക്കാട് റെയിൽവേ ബൈപാസിനായി നിർമിക്കേണ്ടത്. 200 കോടി രൂപയാണ് ഇതിന് പ്രതീക്ഷിക്കുന്ന നിർമാണ ചെലവ്. ബൈപാസ് യാഥാർഥ്യമായാൽ ഷൊർണൂരിൽ നിന്ന് വരുന്ന ട്രെയിനുകൾക്ക് പാലക്കാട് ജങ്ഷനിൽ പോകാതെ തന്നെ പാലക്കാട് ടൗൺ […]

മകൾക്ക് വേണ്ടി അവർ വില കൊടുത്ത് വാങ്ങിയ വസ്തു അശ്വിനായിരിക്കുക എളുപ്പമല്ല അയാൾ ഇതൊന്നും അർഹിക്കുന്നില്ല

സെലിബ്രിറ്റി ടാ​ഗുണ്ടെങ്കിൽ സോഷ്യൽ ഓഡിറ്റിങിന് വിധയമാക്കപ്പെടും. ദിയയുമായി പ്രണയത്തിലായ നിമിഷം മുതൽ അശ്വിനും നിരന്തരം ഈ ഘട്ടത്തിലൂടെ കടന്നുപോകുന്നുണ്ട്. ദിയയേക്കാൾ ഒരുപക്ഷെ പരിഹാസം ഏറ്റുവാങ്ങുന്നൊരാൾ അശ്വിനാകും. 

കല്ലെറിഞ്ഞപ്പോഴും ചേർത്ത് പിടിച്ചു ഭർത്താവിനും മകൾക്കുമായി ഉഴിഞ്ഞുവെച്ച ജീവിതം പിറന്നാൾ നിറവിൽ ഓമന കുര്യൻ

ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതെന്ന് നടി കരുതുന്ന ഒന്ന് അമ്മ ഓമന കുര്യനാണ്. അമ്മയുടെ ഡാഡിയുടേയും റോൾ മകൾക്ക് വേണ്ടി ഓമന കുര്യൻ ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതൽ താരം സെലിബ്രേറ്റ് ചെയ്യാറുള്ളതും അമ്മയുടെ പിറന്നാളാണ്. 

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭയാത്ര

വള്ളികുന്നം : ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വള്ളികുന്നം വില്ലേജിന്റെ വിവിധ സ്ഥലങ്ങളിൽ ശോഭയാത്ര നടന്നു. ശോഭയാത്രയിൽ വിവിധ സ്ഥങ്ങളിൽ ഉറിയടി നടന്നു. നിരവധി കുഞ്ഞങ്ങൾ ഉണ്ണിക്കണ്ണന്റെ വേഷം ധരിച്ചു ശോഭയാത്രയിൽ പങ്ക് കൊണ്ടു. റിപ്പോർട്ടർ-ഉദയകുമാർ വള്ളികുന്നം.

വാരിത്തൊടി മാധവൻകുട്ടി അനുസ്മരണ യോഗം

വെള്ളിനേഴി. കുളക്കാട്, കുറുവട്ടൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ക്ഷേത്ര പരിപാലന സമിതിയുടെ ഭക്ഷണ കമ്മിറ്റി കൺവീനറും ഊട്ടുപുര അടുക്കളയിലെ എല്ലാമായിരുന്ന വാരിത്തൊടി മാധവൻകുട്ടിയുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ചു ക്ഷേത്ര പരിപാലന സമിതി പ്രസിഡൻ്റ് സി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽവെള്ളിനേഴി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ കെ അനിൽകുമാർ ആറാം വാർഡ് മെമ്പർ സി രാധാകൃഷ്ണൻ, ക്ഷേത്രം ട്രസ്റ്റ് ബോർഡ് മെമ്പർ പി ഉണ്ണികൃഷ്ണൻ, പി സ്വാമിനാഥൻ , ഒ നാരായണൻകുട്ടി, ടിപി […]

‘നന്മയിൽ ജോൺ ക്വിഹോത്തെ’ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ

‘നന്മയിൽ ജോൺ ക്വിഹോത്തെ’ എന്ന ഏറെ പ്രത്യേകതകളുള്ള നാടകം ഇന്നും നാളെയുമായി വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വൈകുന്നേരം ആറരയ്ക്ക് രണ്ട് അവതരണങ്ങൾ സംഘടിപ്പിക്കുന്നു.തിയേറ്റർ അക്കാദമി ഫോർ മീഡിയ ആൻഡ് പെർഫോമൻസ് ( തമ്പ് ) അവതരിപ്പിക്കുന്ന ഈ നാടകം യുവ സംവിധായകരിൽ ശ്രദ്ധേയനായ അലിയാർ അലിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. തിയേറ്റർ നടൻ സജിതുളസിദാസ് പ്രധാന കഥാപാത്രമായ ജോണിന് ജീവൻ പകരുന്നു. തമ്പ് ഡയറക്ടർ രാജേഷ് ചന്ദ്രന്റെ നേതൃത്വത്തിൽ ഒരു സംഘം നാടകപ്രവർത്തകർ ഈ അരങ്ങിന് പിന്നിൽ അണിനിരക്കുന്നു.

കൊച്ചി കോർപറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിന് കുത്തേറ്റു

കൊച്ചി കോർപറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ‌ കുത്തിപ്പരിക്കേൽപ്പിച്ചു. ശരീരത്തിൽ മൂന്ന് തവണ കുത്തേറ്റ ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രേസിയെ ആക്രമിച്ചതിന് ശേഷം മകൻ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ എറണാകുളം ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഡോ: ലൈലാസിന് അധ്യാപക അവാർഡ്

മെട്രോ വാർത്തയുടെ 2025 ലെ അധ്യാപക അവാർഡ്, പട്ടം മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിസിപ്പൽ ഡോ: ലൈലാസിന്. ഓണം വാരാഘോഷത്തോട് തിരുവനന്തപുരം സെൻ്ററൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ബഹുമാന്യനായ ആൻ്റ്ണി രാജു എം..എൽ .എ അവാർഡ് സമ്മാനിച്ചു.

ഡോ: കെ. ലൈലാസിന് സ്നേഹാദരവ്

തിരുവനന്തപുരം പട്ടം ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ പ്രധാന അദ്ധ്യാപകനായ ഡോ: കെ. ലൈലാസിന് സ്നേഹാദരവ്. വിദ്യാഭ്യാസ മേഖലയിൽ നൽകിയ സമഗ്ര സംഭാവനയെ മാനിച്ച് കേരളകൗമുദി കുന്നത്ത് കാൽ ന്യൂസ് ബ്യൂറോയാണ് ഡോ: കെ. ലൈലാസിനെ ആദരിച്ചത്. സ്നേഹാദരവ്, അരുവിപ്പുറം ക്ഷേത്രം മഠാധിപതി ശ്രീമദ് സാന്ദ്രാനന്ദസ്വാമികളിൽ നിന്നും ഏറ്റ് വാങ്ങി.

ഫ്യൂച്ചർ ഇന്ത്യ സ്കോളർഷിപ്പ് സെപ്റ്റംബർ 2025 എക്സാം. രജിസ്ട്രേഷൻ സൗജന്യം!

ആറാം ക്‌ളാസ് മുതൽ പന്ത്രണ്ടാം ക്‌ളാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പരിധിയില്ലാതെ ഓൺലൈൻ പ്രാക്ടീസ് എക്സാം പരിശീലിക്കുവാൻ അവസരം നൽകുന്ന ‘ഗ്ലോബൽ ഗേറ്റ്‌വേ’ അപ്ലിക്കേഷൻ അഖിലേന്ത്യടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ‘ഫ്യൂച്ചർ ഇന്ത്യ സ്കോളർഷിപ്പ് എക്സാം 2025’ -ന് ഇപ്പോൾ എൻറോൾ ചെയ്യാവുന്നതാണ്. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും മാർക്കടിസ്ഥാനത്തിൽ 500 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ മൂല്യമുള്ള സമ്മാനങ്ങൾ ലഭിക്കുന്നതാണ്. കൂടാതെ, പ്രഗത്ഭരായവർ നടത്തുന്ന ഓൺലൈൻ ഏർളി കരിയർ മാപ്പിംഗ്, അക്കാഡമിക് ഗൈഡൻസ് തുടങ്ങിയ സൗജന്യ സേവനങ്ങളും ലഭിക്കുന്നതാണ്. […]

Back To Top