തൃശ്ശൂരിൽ പോലീസുകാരി വഴിയൊരുക്കിയ ആംബുലൻസിൽ രോഗിയില്ലായിരുന്നു; ഡ്രൈവർക്കെതിരെ കേസ്
തൃശ്ശൂർ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. അപർണ ലവകുമാറാണ് ഗതാഗതക്കുരുക്കിനിടെ ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കിയത് തൃശ്ശൂർ നഗരത്തിൽ ആംബുലൻസിന് വഴിയൊരുക്കാൻ മുന്നിലൂടെ ഓടിയ പോലീസുകാരി സാമൂഹികമാധ്യമങ്ങളിൽ വലിയ താരമായതാണ്. എന്നാൽ ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതോടെ കേസിൽ ട്വിസ്റ്റും ഉണ്ടായിരിക്കുന്നു. ഡ്രൈവറെയും ആംബുലൻസും എംവിഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശ്ശൂർ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. അപർണ ലവകുമാറാണ് ഗതാഗതക്കുരുക്കിനിടെ ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കിയത്. രോഗി അത്യാസന്ന നിലയിലാണെന്ന […]



