ചാലിക്കര കായൽമുക്ക്
അലോത്തും കണ്ടി ചെക്കിന്നി 75 നിര്യാതനായി.ഭാര്യ സരോജിനി മക്കൾ, സജിൻ( സൗദി ) സുജിൻ (സൗദി ) ചിഞ്ചു മരുമക്കൾ, അഭിനേഷ്ബാലുശ്ശേരി. നീതു കിഴക്കൻ പേരാമ്പ്ര ബിനിഷ ചെറുവണ്ണൂർ. റിപ്പോർട്ട് : Chandraniscra Karayad വില്ലേജ് ന്യൂസ്.
അലോത്തും കണ്ടി ചെക്കിന്നി 75 നിര്യാതനായി.ഭാര്യ സരോജിനി മക്കൾ, സജിൻ( സൗദി ) സുജിൻ (സൗദി ) ചിഞ്ചു മരുമക്കൾ, അഭിനേഷ്ബാലുശ്ശേരി. നീതു കിഴക്കൻ പേരാമ്പ്ര ബിനിഷ ചെറുവണ്ണൂർ. റിപ്പോർട്ട് : Chandraniscra Karayad വില്ലേജ് ന്യൂസ്.
കടിയങ്ങാട് നാഗത്ത് അമ്മാളു ,പരേതനായ കിട്ടന്റ ഭാര്യ നിര്യാതയായി 84 വയസ്സായിരുന്നു.മക്കൾ CPN കുഞ്ഞികണ്ണൻ നാഗത്തു, ലഷ്മി സുശീല, മരുമക്കൾ ബിന്ദു ശ്രീധരൻ മുക്കള്ളിൽ ഗണേഷ് അരിക്കുളം. റിപ്പോർട്ട് : Chandraniscra Karayad Village News.
തൊടുപുഴ : സ്വത്ത് തർക്കത്തെ തുടർന്ന് മകനെയും മകന്റെ ഭാര്യയെയും രണ്ട് മക്കളെയും പെട്രോൾ ഒഴിച്ച് കത്തിച്ചു.കൊലപ്പെടുത്തിയ കേസിൽ പ്രതി ഹമീദി(75)ന് തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി ആഷ്.കെ. ബാൽ വധശിക്ഷ വിധിച്ചു. പ്രായം പരിഗണിക്കാതെ സമൂഹത്തിന് സന്ദേശമാകുന്ന വിധി ഉണ്ടാകണമെന്ന പ്രോസിക്യൂഷൻ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു.
തിരുവനന്തപുരം:2026 ലെ പൊതുഅവധി ദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും അംഗീകരിച്ച കൂട്ടത്തിലുണ്ട്. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള പട്ടികയില്‍ പെസഹാ വ്യാഴം കൂടി ഉള്‍പ്പെടുത്തും. തൊഴില്‍നിയമം -ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് ആക്ട്സ്, കേരള ഷോപ്പ്സ് ആന്‍ഡ് കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയില്‍വരുന്ന സ്ഥാപനങ്ങള്‍ക്ക് കേരള ഇന്‍ഡസ്ട്രിയല്‍ എസ്റ്റാബ്ലിഷ്മെന്റ് (നാഷണല്‍ ആന്‍ഡ് ഫെസ്റ്റിവല്‍ ഹോളിഡേയ്സ്) നിയമം 1958ന്റെ കീഴില്‍ വരുന്ന അവധികള്‍ മാത്രമേ ബാധകമായിരിക്കുകയുള്ളൂ. മാര്‍ച്ച് നാല് ബുധനാഴ്ച […]
ചാലക്കുടി: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് അവശനിലയിലായ ഡ്രൈവറെ സമയോചിതമായി ആശുപത്രിയിലെത്തിച്ച് ചാലക്കുടി പോലീസ് സംഘം. പോലീസിന്റെ സമയോചിതമായ ഇടപെടൽ ഒരു മനുഷ്യജീവൻ രക്ഷിക്കാൻ സഹായിച്ചു. കഴിഞ്ഞ ദിവസം (28.10.2025) വൈകുന്നേരം ചാലക്കുടി പനമ്പിള്ളി കോളേജ് പാപ്പാളി ജംഗ്ഷനിലാണ് സംഭവം. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി പോലീസ് സ്റ്റേഷൻ ജി.എസ്.ഐ ഉണ്ണികൃഷ്ണൻ, ജി.എ.എസ്.ഐ. സജീവ്, സി.പി.ഒ മാരായ അമൽ, ജിജോ എന്നിവർ ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് ഒരു സ്ത്രീ സഹായം അഭ്യർത്ഥിച്ച് ഓടിയെത്തിയത്. തന്റെ ഭർത്താവിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും വാഹനം […]
തിരുവനന്തപുരത്ത് : ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി. റിപ്പോർട്ടർ ടിവിയുടെ ഉടമ ആൻറോ അഗസ്റ്റിൻ, കൺസൽട്ടിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി വി പ്രസാദ് എന്നിവരടക്കം ഒമ്പത് പേരാണ് കേസിന്റെ പ്രതികൾ.രാജീവ് ചന്ദ്രശേഖറുമായി ബന്ധമില്ലാത്ത BPL എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട്, അദ്ദേഹത്തിന്റെ പേര് ദുരുപയോഗപ്പെടുത്തി വ്യാജവാർത്തകൾ റിപ്പോര്‍ട്ടർ ടിവി […]
കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2015 സെപ്റ്റംബർ 12 മുതൽ 2025 സെപ്റ്റംബർ 11 വരെയുള്ള 10 വർഷ കാലപരിധിയ്ക്കുള്ളിൽ അംശാദായം 24 മാസത്തിലധികം കടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അംശദായ കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കാം. ഡിസംബർ 10 നകം കുടിശിക അടയ്ക്കണം. ഇതിനകം 60 വയസ്സ് പൂർത്തിയാക്കിയ തൊഴിലാളികൾക്ക് കടിശ്ശിക അടക്കുന്നതിനും അംഗത്വം പുന:സ്ഥാപിക്കുന്നതിനും അവസരം ഉണ്ടായിരിക്കില്ല എന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദവിവരങ്ങൾക്ക്: 0471-2729175. റിപ്പോർട്ട് […]
കേരള സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി – പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന (KASP-PMJAY) ഗുണഭോക്താക്കൾക്കായി കാസ്പ് ഹെൽത്ത് (KASP Health) മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ആർദ്ര കേരളം അവാർഡുകളുടെ ഭാഗമായി ഒക്ടോബർ 29-ന് ടാഗോർ തീയറ്ററിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ആരോഗ്യ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് കാസ്പ് ഹെൽത്ത് (KASP Health) ആപ്ലിക്കേഷൻ ജനങ്ങൾക്കായി സമർപ്പിച്ചു.സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 42 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് […]
മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന പൈങ്കുനി ഉത്സവത്തിനും വിമാനത്താവളത്തിലെ റൺവേ അടയ്ക്കാറുണ്ട്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം വിമാനത്താവളത്തിന്റെ റൺവേ ഇന്ന് (വ്യാഴം 30/10/2025) അഞ്ച് മണിക്കൂർ അടച്ചിടും. അൽപശി ആറാട്ടിന്റെ ഭാഗമായ ഘോഷയാത്ര കടന്നുപോകുന്നതനായാണ് വിമാനത്താവളം അടച്ചിടുന്നത്. വൈകുന്നേരം 4.45 മുതൽ രാത്രി 9 വരെയുള്ള സർവീസുകൾ നിർത്തി വയ്ക്കുമെന്ന് ടിയാൽ അറിയിച്ചു. പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ യാത്രക്കാർ എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. അല്പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം […]
രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ചിറയിൻകീഴ് അഴൂർ സ്വദേശി വസന്ത (77)യാണ് മരിച്ചത്. ഒരുമാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വസന്ത. സോഡിയം കുറഞ്ഞതിനെ തുടർന്നായിരുന്നു വസന്തയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പത്തു ദിവസം മുൻപാണ് വസന്തയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. വസന്തയ്ക്ക് രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. വീടുവിട്ട് അധികം […]