ആക്രിക്കടയിൽ തീപിടുത്തം
ആലുവ: ദേശീയപാതയ്ക്കരികിൽ പുളിഞ്ചോട് ജംഗ്ഷനിൽ ചവറ് കത്തിക്കുന്നതിനിടയിൽ ആക്രിക്കടയിൽ തീപിടുത്തം. കപ്പൽ അവശിഷ്ടങ്ങ ളടക്കം കത്തിനശിച്ചു. ഇന്നലെ വൈകിട്ട് 5.10 ഓടെയായിരുന്നു തീ പിടുത്തം. സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ നിന്നും ആക്രിക്കടയിലേക്ക് തീ പടരുകയായിരുന്നു. നാലു മണിക്കൂറോളം ആറ് ഫയർ യൂണിറ്റുകൾ കഠിനശ്രമം നടത്തിയാണ് തീ നിയന്ത്രിച്ചത്. ആളപായമില്ല. തീ വളരെ ഉയരത്തിൽ കത്തിയതോടെ വടക്ക് ഭാഗത്തുള്ള കാർ ഷോറൂമിന്റെ എസികൾ ചൂടേറ്റ് ഉരുകിപ്പോയി. ടാറ്റാ കാർ ഷോറൂമിലെ 20 ഓളം കാറുകൾ മുൻകരുതൽ എന്ന നിലയ്ക്ക് […]



