വിഴിഞ്ഞം രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം ജനുവരി 24-നു വൈകിട്ട് നാലിന്
കേരളം വികസനകുതിപ്പില്‍ പുതുവിസ്മയം തീര്‍ക്കുകയാണ്. നവകേരളത്തിന്റെ വികസന വിസ്മയമായി മാറിക്കഴിഞ്ഞ വിഴിഞ്ഞം. ഇന്ത്യയിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്മെന്റ് ഹബ് ആകാനുള്ള ലക്ഷ്യവുമായി അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണം ആരംഭിക്കുകയാണ്. രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ഉദ്ഘാടനം ജനുവരി 24-നു വൈകിട്ട് നാലിന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് നിര്‍വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി. എന്‍. വാസവന് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ് ആന്റ് വാട്ടര്‍വേയ്സ് മന്ത്രി ശ്രീ. സര്‍ബാനന്ദ സോനോവാള്‍ മുഖ്യതിഥിയായിരിക്കും. […]



