ഗാൽവനിലേത് വെടിയുതിർക്കാതെ നേടിയ ജയം

തിരുവനന്തപുരം : ഒരു വെടിയുണ്ട പോലും ഉതിർക്കാതെ ഇന്ത്യൻ സൈന്യം നേടിയ വിജയമാണ് ചൈനീസ് അതിർത്തിയായ ഗാൽവനിൽ നടന്നതെന്ന് ഇന്ത്യൻ സേന കമാൻഡായിരുന്ന ബ്രിഗേഡിയർ സൗരഭ് സിംഗ് ഷെഖാവത്ത് പറഞ്ഞു.

ലോക്ഭവനിൽ നടന്ന പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.2020 ജൂൺ 15ന് ഇന്ത്യ-ചൈന സൈന്യം തമ്മിൽ നടന്ന ഗാൽവാൻ ഏറ്റുമുട്ടൽ യുദ്ധത്തിൽ കലാശിക്കാതിരുന്നതിനു കാരണം ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ തയ്യാറെടുപ്പുകൾ എതിരാളികൾക്കിടയിൽ ബഹുമാനം നേടിയതായിരുന്നു. ഗവർണർ രാജേന്ദ്ര് വിശ്വനാഥ് ആർലേക്കർ

അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലേഡി ഗവർണർ അനഘ ആർലേക്കർ ബ്രിഗേഡിയർ സൗരഭ് സിംഗ് ഷെഖാവത്തിനെ സ്വാഗതം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top