ട്രെയിനുകൾക്ക് പാലക്കാട് ജങ്ഷനിൽ പോകാതെ ടൗൺ സ്റ്റേഷനിലൂടെ മധുര ഭാഗത്തേക്ക് പോകാം പാലക്കാട് റെയിൽവേ ബൈപാസ് പദ്ധതി വരുന്നു.
പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെ തിരക്കും ട്രെയിനുകളുടെ യാത്രാ സമയം കുറയ്ക്കാൻ കഴിയുന്ന പാലക്കാട് റെയിൽവേ ബൈപാസ് പദ്ധതി വൈകാതെ യാഥാർഥ്യമാകും. പുതിയ റിപ്പോർട്ടുകളനുസരിച്ച് രണ്ടുമാസത്തിനുള്ളിൽ ദക്ഷിണ റെയിൽവേ ബൈപാസ് പദ്ധതി റെയിൽേ ബോർഡിൻ്റെ അംഗീകാരത്തിനായി സമർപ്പിക്കും. 1.8 കിലോമീറ്റർ നീളമുള്ള റെയിൽവേ ലൈനാണ് പാലക്കാട് റെയിൽവേ ബൈപാസിനായി നിർമിക്കേണ്ടത്. 200 കോടി രൂപയാണ് ഇതിന് പ്രതീക്ഷിക്കുന്ന നിർമാണ ചെലവ്. ബൈപാസ് യാഥാർഥ്യമായാൽ ഷൊർണൂരിൽ നിന്ന് വരുന്ന ട്രെയിനുകൾക്ക് പാലക്കാട് ജങ്ഷനിൽ പോകാതെ തന്നെ പാലക്കാട് ടൗൺ […]



