കേന്ദ്രം നല്‍കുന്ന ഇ ബസുകള്‍ വാങ്ങാന്‍ മന്ത്രി ഗണേഷ് കുമാര്‍
തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ ബസുകള്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന ഇ ബസുകള്‍ വാങ്ങാന്‍ മന്ത്രി ഗണേഷ് കുമാര്‍ നീക്കം തുടങ്ങി. പിഎം ഇ സേവാ പദ്ധതി പ്രകാരം കേന്ദ്രം നല്കാമെന്ന് അറിയിച്ച 950 ഇലക്ട്രിക് ബസുകള്‍ ആദ്യം വേണ്ടെന്നുവച്ചിരുന്നു. പിഎംശ്രീ പോലെ പിഎം ഇ സേവാ പദ്ധതിയില്‍ ഒപ്പിട്ടാല്‍ എല്‍ഡിഎഫില്‍ പ്രശ്‌നമാകുമെന്നതിനാലാണ് ഗതാഗത വകുപ്പ് വിട്ടുനിന്നത്. ഇലക്ട്രിക് ബസുകളുടെ പരിപാലന ചെലവ് കൂടുതലാണെന്നും ബാറ്ററിക്ക് പെട്ടെന്ന് തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കിയാണ് പദ്ധതിയില്‍ […]



