LDF സ്ഥാനാർഥി കുടുംബത്തോടെ BJP-യിൽ ചേർന്നു

പുല്പള്ളി : എൽഡിഎഫ് നേതൃത്വം കോൺഗ്രസിന് വോട്ടുമറിച്ചതായി ആരോപിച്ച് എൽഡിഎഫ് സ്ഥാനാർഥിയായിരുന്നയാളും കുടുംബവും ബിജെപിയിൽ ചേർന്നു. തദ്ദേശതിരഞ്ഞെടുപ്പിൽ പുല്പള്ളി ഗ്രാമപ്പഞ്ചായത്തിലെ ആനപ്പാറ വാർഡിൽനിന്ന്‌ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ഗോപി മനയത്തുകുടിയിലും കുടുംബവുമാണ് ബിജെപിയിൽ ചേർന്നത്. സിപിഐയുടെ സ്ഥാനാർഥിയായി മത്സരിച്ച ഗോപി, വാർഡിൽ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഈ വാർഡിൽ 432 വോട്ടുനേടിയ കോൺഗ്രസിലെ വിനോദ് കാഞ്ഞൂക്കാരനാണ് വിജയിച്ചത്. തന്നെ നിർബന്ധിച്ച് മത്സരിക്കാനിറക്കിയശേഷം കോൺഗ്രസിന് വോട്ടുകൾ മറിച്ചുനൽകിയതിൽ പ്രതിഷേധിച്ചാണ് താൻ ബിജെപിയിൽ ചേരാൻ തീരുമാനിച്ചതെന്ന് ഗോപി പറഞ്ഞു. ബിജെപിയുടെ സിറ്റിങ് […]

ട്രെയിൻ യാത്രകളിൽ

പരമാവധി കൊണ്ടു വരാൻ സാധിക്കുന്നത് 70 കിലോ വരെ മാത്രം തിരുവനന്തപുരം : ട്രെയിൻ യാത്രകളിൽ ലഗേജിന്റെ തൂക്കം സൗജന്യ പരിധിക്കു മുകളിലെങ്കിൽ പണം അടയ്ക്കണമെന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.ലഗേജ് നിരക്കിന്റെ ഒന്നര ഇരട്ടിയാണ് അധിക ഭാരത്തിന് ഈടാക്കുക. ഇത് ഓരോ ക്ലാസ് അനുസരിച്ചും വ്യത്യാസമുണ്ടാകും. എസി ഫസ്റ്റ് ക്ലാസിൽ 70 കിലോ സൗജന്യമായും പണം അടച്ച് പരമാവധി 150 കിലോ വരെയും സെക്കൻഡ് എസിയിൽ 50 കിലോ സൗജന്യമായും പണം അടച്ച് 100 കിലോ […]

മറ്റൊരു ഭാഷയ്ക്കും അവകാശപ്പെടാൻ ഇല്ലാത്ത അക്ഷരമാണ് ഴ

മലയാളം എങ്ങനെയാണ് ഉണ്ടായതെന്നത് വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. കേവലം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല നമ്മുടെ ഭാഷ; നൂറ്റാണ്ടുകൾ നീണ്ട മാറ്റങ്ങളിലൂടെയാണ് മലയാളം ഇന്നത്തെ രൂപത്തിലെത്തിയത്. ​മലയാളത്തിന്റെ ഉല്പത്തിയെക്കുറിച്ച് പ്രധാനമായും രണ്ട് വാദങ്ങളാണ് ഭാഷാവിദഗ്ധർക്കിടയിലുള്ളത്. ​1. ദ്രാവിഡ ഭാഷാ കുടുംബം ​ലോകത്തിലെ പ്രധാന ഭാഷാ കുടുംബങ്ങളിൽ ഒന്നായ ദ്രാവിഡ ഭാഷാ കുടുംബത്തിൽ നിന്നാണ് മലയാളം പിറന്നത്. തമിഴ്, തെലുങ്ക്, കന്നഡ എന്നിവ മലയാളത്തിന്റെ ‘സഹോദരി’ ഭാഷകളാണ്. ഇതിൽ തമിഴുമായിട്ടാണ് മലയാളത്തിന് ഏറ്റവും അടുത്ത ബന്ധമുള്ളത്. ​2. […]

മുന്നണി മാറ്റം ആലോചിക്കുന്നു

മൂന്നാം പിണറായി സർക്കാർ വരും. എൻഡിഎയുടെ ഭാഗമായി പത്ത് വർഷം നടന്നു കാലു തളർന്നതല്ലാതെ എന്തു കിട്ടി എന്ന് ബിഡിജെഎസ് ചിന്തിക്കട്ടെ എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുന്നണി മാറ്റം അവർ ആലോചിക്കുന്നുണ്ട്. അവർആലോചിക്കട്ടെയെന്നുംഎസ്എൻഡിപി ഇടപെടില്ലെന്നുംവെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.ബിഡിജെഎസിൻ്റെ സീറ്റുകളിൽ സവർണർ വോട്ട് ചെയ്തില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. നടന്നു കാലു തേഞ്ഞതല്ലാതെ അവർക്ക് ഒന്നും കിട്ടിയില്ല.ഇടതുപക്ഷത്തുള്ളവർക്ക് എന്തൊക്കെ കിട്ടി. എൻഡിഎയി അവർക്ക്ഒന്നുമില്ലെന്നുംവെള്ളാപ്പള്ളി ആരോപിച്ചു. ബിഡിജെഎസ് ഇടതുപക്ഷത്തേക്ക് പോകണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ട്. […]

കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു

തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മാണിക്കല്‍ പഞ്ചായത്തിലെ യുഡി.എഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ്സ് നേതാക്കളെ ആക്ഷേപിക്കുകയും ചെയ്ത കുന്നിട അജിയെ കോണ്‍ഗ്രസ്സില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി ഡിസിസി പ്രസിഡന്റ് എന്‍.ശക്തന്‍ അറിയിച്ചു.

കർണാടകയിൽ ചൈനീസ് ജിപിഎസ് ഘടിപ്പിച്ച കടൽ കാക്ക

കര്‍ണാടകയിലെ കാര്‍വാറിലെ തീരപ്രദേശത്ത് ചൈനീസ് ജിപിഎസ് ട്രാക്കർ ഘ‍ിപ്പിച്ച കടല്‍ കാക്കയെ കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാർവാറിലെ രവീന്ദ്രനാഥ ടാഗോർ ബീച്ചില്‍ വെച്ച്‌ കോസ്റ്റല്‍ മറൈൻ പൊലീസ് പരിക്കേറ്റ നിലിയില്‍ കിടന്ന കടല്‍ കാക്കയെ തണ്ടെത്തിയത്. ഇത് പ്രദേശവാസികള്‍ക്കിടയിലും സുരക്ഷാ ഏജൻസികള്‍ക്കിടയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മറൈൻ പൊലീസ് സെല്ലാണ് കടല്‍ക്കാക്കയെ ആദ്യം കണ്ടെത്തിയത്. തുടർന്ന് പക്ഷിയെ വനംവകുപ്പിന് കൈമാറിയതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ കടല്‍ക്കാക്കയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ശരീരത്തില്‍ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചതായി […]

എട്ട് കോടി രൂപയുടെ സ്വർണം പിടികൂടി

വാളയാർ : വാളയാർ എക്‌സ്‌പ്രസ് ചെക്‌പോസ്റ്റിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന എട്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി രണ്ട് യുവാക്കൾ പിടിയിൽ. മുംബയ് സ്വദേശികളായ സംകിത്ത് അജയ് ജയിൻ (28), ഹിദേഷ് ശിവറാം സേലങ്കി (23) എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ 9.30ന് വാളയാർ എക്‌സൈസ് ചെക്‌പോസ്റ്റിൽ എക്‌സൈസ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയ്‌ക്കിടെയാണ് സംഭവം. കോയമ്പത്തൂരിൽ നിന്ന് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിലെ യാത്രക്കാരായിരുന്നു യുവാക്കൾ. സ്വർണം പിടിച്ചെടുത്ത് സംസ്ഥാന ജിഎസ്‌ടി വകുപ്പിന് കൈമാറുകയും ചെയ്‌തു. പോളിത്തീൻ കവറുകളടക്കം […]

മഹാത്മാ ഗാന്ധിയുടെ പേര് നീക്കം ചെയ്തത് തെറ്റ്

ഡോ ശശി തരൂർ ഡൽഹി : 2025-ലെ ‘വികസിത് ഭാരത് ഗ്യാരണ്ടി ഫോർ റോസ്ഗർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ)’ (VB-G RAM G) ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കുന്നതിനെതിരെ തിരുവനന്തപുരം എം.പി ഡോ. ശശി തരൂർ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (MGNREGA) പകരമായി കൊണ്ടുവരുന്ന ഈ നിയമനിർമ്മാണം ഇന്ത്യയുടെ സാമൂഹിക സുരക്ഷയുടെ ദാർശനികവും ഫെഡറലുമായ അടിത്തറ തകർക്കുന്ന “അങ്ങേയറ്റം ഖേദകരവും പിന്തിരിപ്പനുമായ നടപടി” ആണെന്ന് അദ്ദേഹം സഭയിൽ നടത്തിയ ഇടപെടലിൽ […]

മന്ത്രി സജി ചെറിയാന്റെ കാർ അപകടത്തിൽ പെട്ടു

വെഞ്ഞാറമൂട് : യാത്രയ്ക്കിടെ മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചു, ആർക്കും പരുക്കില്ല. രാവിലെ 7.15ന് വാമനപുരം ആശുപത്രി മുക്കിലായിരുന്നു അപകടം. ചെങ്ങന്നൂരിൽനിന്നു തിരുവനന്തപുരത്തേക്കു വന്ന മന്ത്രിയുടെ കാറിന്റെ പിൻഭാഗത്തെ ഇടതുവശത്തെ ചക്രമാണ് ഊരിയത്.വാമനപുരം കഴിഞ്ഞ് കയറ്റം കയറുമ്പോൾ മുതൽ കാറിന്റെ പിൻഭാഗത്തുനിന്നു ചെറിയ ശബ്ദം കേൾക്കാൻ തുടങ്ങിയെന്നും പരിശോധനയ്ക്കായി കാർ നിർത്താൻ വേഗം കുറച്ചപ്പോൾ ടയർ ഊരി നടപ്പാതയിലേക്കു വീണെന്നും പൊലീസ് പറഞ്ഞു. നിയന്ത്രണംവിട്ട കാർ ഡ്രൈവർക്ക് നിയന്ത്രിച്ചു നിർത്താൻ കഴിഞ്ഞതിനാൽ അപകടം […]

തടി തെറിച്ചു വീണ്

എസ് ഐ യ്ക്ക് ഗുരുതര പരുക്ക് തിരുവനന്തപുരം : ഓടുന്ന ലോറിയിൽ നിന്നു തടി തെറിച്ച് ഇരുചക്രവാഹനത്തിൽ വീണ് പൊലീസ് സബ് ഇൻസ്പെക്ടറെ ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ അമ്പലത്തറ കൊഞ്ചിറവിള ബണ്ട് റോഡിലാണ് സംഭവം. ക്രൈംബ്രാഞ്ച് ചാക്ക യൂണിറ്റിലെ എസ്ഐയും തിരുവല്ലം സ്വദേശിയുമായ വിനോദിനാണ് പരുക്കേറ്റത്. എതിർദിശയിൽ നിന്നു വന്ന ലോറിയിൽ നിന്ന് തേക്കിന്റെ തടിയാണ് തെറിച്ചുവീണത്. തേക്കും തടികൾ കെട്ടാതെയാണ് ലോറിയിൽ സൂക്ഷിച്ചിരുന്നത്. തടി ദേഹത്തു പതിക്കാത്തതിനാൽ വൻ അപകടം […]

Back To Top