മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിനെ തുടർന്ന് സ്വകാര്യ കാറിൽ പരിശോധനയ്ക്ക് പോകുമ്പോൾ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
കാറിൽ കൂടെ ഉണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ സുഭാഷിന് പരിക്കേൽക്കുകയും ചെയ്തു.
ഇന്ന് പുലർച്ചെ 2.45-ഓടെയാണ് അപകടം നടന്നത്.
മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
